ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിൻെറയും പട്ടികജാതി വികസന വകുപ്പിൻെറയും കീഴിൽ പ്രവർത്തിക്കുന്ന കലവൂർ ഗവ.പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചുമുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് വനിത അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂളിലേക്ക് കണക്ക്, സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡും ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ അഞ്ചിനകം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അസ്സൽ സർട്ടിഫക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 9497147397. കാവ് സംരക്ഷണ ധനസഹായം: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന കാവ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ട്രസ്റ്റുകൾ, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലായുള്ള കാവുകൾക്കാണ് ആനുകൂല്യം. കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണ ഓഫിസിൽനിന്നോ, വനം വകുപ്പിൻെറ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നോ, ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖകൾ സഹിതം ജൂൺ 30ന് വൈകീട്ട് അഞ്ചിനകം സോഷ്യല്‍ ഫോറസ്ട്രി ഓഫിസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 0477-2246034. വനമിത്ര അവാർഡ്: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാർഡ് നൽകുന്നു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരെയെല്ലാം അവാർഡിനായി പരിഗണിക്കും. താൽപര്യമുള്ളവർ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫിസിൽനിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ അപേക്ഷയും പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും സഹിതം ജൂൺ 30ന് വൈകീട്ട് അഞ്ചിനകം സോഷ്യല്‍ ഫോറസ്ട്രി ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0477- 2246034.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.