ജ്വല്ലറികൾ അടപ്പിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചു

ആലപ്പുഴ: ജില്ല ഭരണകൂടം നൽകിയ അനുമതിയെത്തുടർന്ന് തുറന്ന ആഭരണശാലകൾ നിർബന്ധപൂർവം പൊലീസ് അടപ്പിക്കാൻ ശ്രമിച്ച നടപടിയിൽ ഓൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ, ട്രഷറർ ബ്രദേഴ്സ് റഷീദ്, കെ. നാസർ, എബി തോമസ് അലീന, എ.എച്ച്.എം. ഹുസൈൻ, മുട്ടം നാസർ, വേണു കൊപ്പാറ എന്നിവർ സംസാരിച്ചു. കാലവർഷക്കെടുതി: മുൻകരുതൽ സ്വീകരിക്കണം - കൊടിക്കുന്നിൽ ആലപ്പുഴ: കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുെടയും ജനപ്രതിനിധികളുെടയും അടിയന്തരയോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൊടിക്കുന്നില്‍ സുരേഷ് എം.പി കത്തയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.