ലോട്ടറി സംരക്ഷിക്കാൻ മന്ത്രിക്ക് കത്തയച്ചു

ചെങ്ങന്നൂർ: കേരള ലോട്ടറിയെ സംരക്ഷിക്കാൻ െഎ.എൻ.ടി.യു.സി നേതൃത്വത്തിൽ ആലപ്പുഴയിലെ 40 കേന്ദ്രങ്ങളിൽ തൊഴിലാളികൾ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കത്തയച്ചു. ജില്ലതല ഉദ്ഘാടനം ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിൽ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെേല്ലഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ. ദേവദാസ് നിർവഹിച്ചു. ഓൺലൈൻ പ്രബന്ധ രചനമത്സരം ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സൻെറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി പ്രബന്ധ രചനാമത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ 'എൻെറ കർമപദ്ധതികൾ' വിഷയത്തെ ആസ്പദമാക്കി അഞ്ച് പേജിൽ കവിയാതെ രചനകൾ 9495440501 എന്ന വാട്ട്സ്ആപ് നമ്പറിൽ 15ന് മുമ്പ് ലഭിക്കണമെന്ന് സ്റ്റഡി സൻെറർ ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് ആഞ്ചലോസ് ആലപ്പുഴ: പുനരധിവാസം ഉറപ്പാക്കാതെ ജില്ലയിലെ വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കരുതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്. സന്നദ്ധ സംഘടനകൾ വികലാംഗർക്കായി സംഭാവന നൽകിയ സഞ്ചരിക്കുന്ന ചെറിയ കടകൾ പോലും ഉദ്യോഗസ്ഥർ എടുത്തുകൊണ്ട് പോയതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.