പട്ടിണി മറന്ന് രത്നാകരൻ പെൻഷൻ തുക ചെലവഴിച്ചത് മണൽഭിത്തി കെട്ടാൻ

ആറാട്ടുപുഴ: കോവിഡ് ദുരിതകാലത്ത് ആശ്വാസമായി ലഭിച്ച പെൻഷൻ തുക ആറാട്ടുപുഴ നല്ലാണിക്കൽ മരക്കാശേരി പടീറ്റതിൽ രത്നാകരന് പട്ടിണി മാറ്റാൻ ഉപകരിച്ചില്ല. കിട്ടിയ പണം മുഴുവൻ കടലാക്രമണ ഭീഷണി നേരിടുന്ന തൻെറ കിടപ്പാടവും തീരദേശ റോഡും മണൽഭിത്തി കെട്ടിയെങ്കിലും സംരക്ഷിക്കാൻ ചെലവഴിക്കുകയായിരുന്നു. കടലാക്രമണ ഭീതിയിലാണ് രത്നാകരൻ തൻെറ പട്ടിണിയും ദുരിതവും മറന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കൽ ഭാഗം ദുരന്തഭീഷണിക്ക് നടുവിലാണ്. ഉണ്ടായിരുന്ന കരയെല്ലാം കവർന്നെടുത്ത് കടൽ തീരദേശ റോഡിന് അരികിൽവരെ എത്തി. നിരവധി വീടുകളും ഇവിടെ കടലെടുക്കാവുന്ന സ്ഥിതിയിലാണ്. തീരദേശ റോഡിനു തൊട്ടുകിഴക്കായാണ് രത്നാകരൻെറ വീട്. ഏതുനിമിഷവും വീട്ടിലേക്ക് തിരമാല പാഞ്ഞ് കയറുമെന്ന് രത്നാകരൻ ഭയപ്പെടുന്നു. തീരദേശ റോഡ് സംരക്ഷിക്കാൻപോലും അധികൃതർ ഇനിയും തയാറാകാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളിയായ രത്നാകരൻ തനിക്ക് പെൻഷനായി ലഭിച്ച 6000 രൂപയും വിനിയോഗിച്ച് റോഡിന് പടിഞ്ഞാറ് ഭാഗത്തായി മണ്ണുമാന്തി ഉപയോഗിച്ച് തന്നാലാവും വിധം മണൽഭിത്തി കെട്ടി പ്രതിരോധം തീർത്തിരിക്കുന്നത്. രത്നാകരൻ രോഗിയാണ്. ഭാര്യ സാമിനിയും ഒരു വശം തളർന്ന് ചികിത്സയിലാണ്. photo AP588
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.