യുവാവ് തൂങ്ങിമരിച്ചത്​ അറിഞ്ഞ്​ കാമുകി ആറ്റിൽ ചാടി

ktm only (ചിത്രം APG50 - അഖിൽ ചെങ്ങന്നൂർ: വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായ യുവാവ് മറ്റൊരു യുവതിയുമായുള്ള പ്രണയബന്ധത ്തെത്തുടർന്ന് തൂങ്ങിമരിച്ചു. ആൽത്തറ ജങ്ഷന് സമീപം പ്ലാവേലിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന കോട്ടയം മാന്നാനം സ്വദേശി കണ്ണാലപറമ്പിൽ സന്തോഷിൻെറ മകൻ അഖിലാണ് (29) മരിച്ചത്. ഓട്ടോ ഡ്രൈവറായ അഖിൽ ഒരുവർഷത്തോളമായി കോട്ടയം മണിമല സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. പലതവണ വീട്ടുകാർ രണ്ടുപേരെയും താക്കീത് ചെയ്തെങ്കിലും ബന്ധം തുടർന്നു. അഖിലിൻെറ ഭാര്യയുടെ പരാതിയെത്തുടർന്ന് രണ്ടുപേരെയും ബുധനാഴ്ച രാവിലെ ചെങ്ങന്നൂർ സി.ഐ ഓഫിസിൽ വിളിച്ചുവരുത്തി താക്കീത് നൽകി എഴുതി ഒപ്പുവെപ്പിച്ച് വിട്ടയച്ചിരുന്നു. വീട്ടിലെത്തിയ അഖിൽ ഉച്ചക്കുശേഷം വീട്ടിൽ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാൾ മരിച്ചതറിഞ്ഞ് യുവതി പമ്പാനദിയിലെ മംഗലം മിത്രപ്പുഴ പാലത്തിൽനിന്ന് ചാടി. ഇത് ശ്രദ്ധയിൽപെട്ട സമീപെത്ത യുവാവ് അയൽവാസികളെയും കൂട്ടി രക്ഷപ്പെടുത്തുകയായിരുന്നു. അഖിലിൻെറ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.