കുട്ടവഞ്ചി തൊഴിലാളികൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി

കൊച്ചി: കർണാടകയിൽനിന്ന് കൊച്ചിയിൽ എത്തി കുട്ടവഞ്ചി നിർമിച്ച് അതിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന കുടുംബങ് ങൾക്ക് ചാരിറ്റി കൂട്ടായ്മ ഭക്ഷ്യധാന്യങ്ങൾ നൽകി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇവർ ഏറെ ദുരിതത്തിലായിരുന്നു. മരച്ചുവട്ടിലും പാലങ്ങളുടെ താഴെയും ടൻെറ് കെട്ടി താമസിക്കുന്ന ഇവർ കൊച്ചു കുട്ടികളുൾപ്പെടെ കുടുംബമായിട്ടാണ് താമസിക്കുന്നത്. കൊച്ചിയിലെ ബോൾഗാട്ടി, പൊന്നാരിമംഗലം, മുളവുകാട് എന്നിവിടങ്ങളിലാണ് ഇവർ വർഷങ്ങളായി തമ്പടിച്ചിരിക്കുന്നത്. 29 കുടുംബങ്ങളിലായി നൂറിൽപരം ആളുകളാണ് ബോൾഗാട്ടി ഭാഗത്ത് താമസിക്കുന്നത്. ഫെയ്സ്, സൻെറർ ഫോർ എം പവർമൻെറ് ആൻഡ് എൻറിച്ച്മൻെറ് , ഡി.ആർ.കെ എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് വിതരണം സംഘടിപ്പിച്ചത്. ഫേസ് പ്രസിഡൻറ് ടി.ആർ. ദേവൻ, ട്രസ്റ്റി രത്നമ്മ ഗുരുദേവഭവൻ, സിഫി ഡയറക്ടർ ഡോ. മേരി അനിത, ജസ്റ്റിൻ സേവ്യർ, ഡി.ആർ.കെ കോഓഡിനേറ്റർ രാകേഷ് സൂര്യ, കെ.എ. സാംസൺ, ദിലീപ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.