ആലുവ 2020; സാംസ്​കാരിക ഘോഷയാത്ര ഇന്ന്

'ആലുവ 2020'; സാംസ്കാരിക ഘോഷയാത്ര ഇന്ന് ആലുവ: മർച്ചൻറ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ വെള്ളിയാഴ്ച സാംസ്കാരിക ഘോഷയാത്രയും ടൂ വീലർ പ്രച്ഛന്നവേഷ മത്സരവും നടക്കും. റൂറൽ പൊലീസ് മേധാവി കെ. കാർത്തിക് ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യും. പ്രളയാനന്തരം തകർന്ന വ്യാപാര മേഖലക്ക് പുതുജീവൻ നൽകാനാണ് 'ആലുവ 2020' എന്ന പേരിൽ ഫെഡറൽ ബാങ്കിൻെറ സഹകരണത്തോടെ 15 ദിവസം നീളുന്ന പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് എം.ജി ടൗൺഹാളിന് മുമ്പിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാപാരമേഖലയിലെ പ്രമുഖർ പങ്കെടുക്കും. കാവടി, ബാൻഡ് മേളം, കോൽക്കളി, നാസിക് ഡോൾ തുടങ്ങിയ കലാമേളങ്ങളും ഇരുപത്തഞ്ചോളം യുവ റോളർ സ്കേറ്റിങ് താരങ്ങളും വ്യാപാരി യുവജന വിഭാഗവും വനിത വിഭാഗവും വ്യാപാരി നേതാക്കളും അണിനിരക്കും. നഗരം ചുറ്റി ഘോഷയാത്ര സ്വകാര്യ ബസ് സ്‌റ്റാൻഡിൽ അവസാനിക്കും. ഇതോടൊപ്പം ടൂ വീലർ പ്രച്ഛന്നവേഷ മത്സരവും നടക്കും. 31ന് വൈകിട്ട് ആറുമുതൽ എം.ജി ടൗൺ ഹാളിന് മുൻവശം സാംസ്കാരിക സമ്മേളനവും പുതുവത്സരാഘോഷവും നടക്കും. കലാകാരൻ സമദ് നേതൃത്വം നൽകുന്ന മെഗാഷോയും അരങ്ങേറും. പൗരത്വഭേദഗതി നിയമം: കേന്ദ്രസർക്കാർ പിന്മാറണം -എസ്.കെ.എം.എം.എ ആലുവ: പൗരത്വഭേദഗതി നിയമവും എൻ.ആർ.സിയും നടപ്പാക്കാനുള്ള ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സമസ്ത കേരള മദ്റസ മാനേജ്മൻെറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) ജില്ല കൗൺസിൽ ദേശസ്നേഹ വിചാര സദസ്സ് ആവശ്യപ്പെട്ടു. വെറുപ്പിൻെറ രാഷ്‌ട്രീയം നടപ്പാക്കാനുള്ള സംഘ്പരിവാർ അജണ്ടക്കെതിരെ മതേതര മനസ്സുകളുടെ ഐക്യം അഭിനന്ദനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനങ്ങളെ മതത്തിൻെറ പേരിൽ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വിജയിക്കില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സംഗമം സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.എം. ബഷീർ അധ്യക്ഷത വഹിച്ചു. എസ്.കെ.എം.എം.എ സംസ്‌ഥാന കമ്മിറ്റി അംഗം മരക്കാർ പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, ട്രഷറർ അബ്‌ദുസ്സലാം ഹാജി ചിറ്റേത്തുകര, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ഇ.കെ. അബ്‌ദുസ്സലാം ഹാജി, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി അബ്‌ദുസ്സമദ് ദാരിമി, കെ.എം. ബഷീർ ഫൈസി, വി.കെ. മുഹമ്മദ് ഹാജി, പി.എസ്. ഹസൈനാർ മൗലവി, അബ്‌ദുൽ റഷീദ് അയ്യമ്പറാത്ത്, സിദ്ദീഖ് ഹാജി പെരിങ്ങാല, അബ്‌ദുറഹ്മാൻ തൃക്കാക്കര, കെ.എം. അബ്‌ദുൽ അസീസ്, കബീർ നത്തേക്കാട്, കെ.യു. ഷാഹിർ, ബഷീർ ചെങ്ങമനാട്, കെ.എം. പരീത്പിള്ള , കെ.പി. അബൂബക്കർ, കെ. അനൂപ്, പി.കെ. അബ്‌ദുസ്സലാം, പി.കെ. മൂസ, കെ.പി. അബ്‌ദുൽഖാദർ, സുധീർ കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.