ബാങ്ക് നിക്ഷേപത്തിൽ 5500 കോടിയുടെ വർധന

കൊച്ചി: ജില്ലയിലെ ബാങ്ക് നിക്ഷേപത്തിൽ കഴിഞ്ഞ പാദവർഷത്തെ അപേക്ഷിച്ച് 5500 കോടിയുടെ വർധനയുണ്ടായതായി ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗം വിലയിരുത്തി. 1,02,628.93 കോടി രൂപയിൽനിന്ന് 1,08,203.92 കോടിയായാണ് വർധിച്ചത്. ജില്ലയിലെ ക്രെഡിറ്റ് നിക്ഷേപ അനുപാതം 81.11 ആണ്. കാർഷിക വായ്പകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി നബാർഡ് തയാറാക്കിയ ജില്ലയുടെ 20,082.13 കോടിയുടെ പൊട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ (പി.എൽ.പി) ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ എസ്. ഷാജഹാൻ, ഡി.ജി.എം എ. കൃഷ്ണസ്വാമി, എൽ.ഡി.ഒ സെലീനാമ്മ ജോസഫ്, നബാർഡ് എ.ജി.എം അശോക് കുമാർ നായർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ സി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു. 'ഇനി ഞാന്‍ ഒഴുകട്ടെ': ജനകീയ കാമ്പയിന് തുടക്കം കൊച്ചി: ഹരിതകേരളം മിഷൻെറ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ കാമ്പയിൻെറ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജില്ലയിൽ തുടക്കമായി. രായമംഗലം പഞ്ചായത്തിലാണ് ശുചീകരണപ്രവൃത്തി തുടങ്ങിയത്. രായമംഗലം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഇരപ്പ്‌തോടിൻെറയും വെള്ളച്ചാട്ടത്തിൻെറയും ശുചീകരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന മൂന്ന് കി.മീ. തോടിൻെറ ശുചീകരണത്തിൽ ജനപ്രതിനിധികളും നാട്ടുകാരും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം മുന്നൂറിലധികം പേര്‍ പങ്കാളികളായി. ജില്ലയില്‍ 100 നീര്‍ച്ചാലെങ്കിലും ശുചീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്. രായമംഗലം പഞ്ചായത്ത് പ്രസിഡൻറ് സൗമിനി ബാബു അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഗോപാലകൃഷ്ണന്‍, രായമംഗലം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ജ്യോതിഷ്‌ കുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ബേസില്‍ പോള്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ലിറ്റി മാത്യു, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സുജിത് കരുണ്‍, മൈനര്‍ ഇറിഗേഷന്‍ അസി. എക്‌സി. എൻജിനീയര്‍ ആർ. രമ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.