പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷധം

പള്ളിക്കര: പൗരത്വ ഭേദഗതി നിയമത്തിൽ പെരിങ്ങാല ജാഗ്രത സമിതി നടത്തിയ പ്രതിഷേധ റാലി വിവിധ രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പള്ളിക്കര ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലി പെരിങ്ങാലയില്‍ സമാപിച്ചു. മോറക്കാല സൻെറ് മേരീസ് കത്തീഡ്രല്‍ വികാരി തോമസ് എം. പോള്‍ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. റാലിയില്‍ ബ്ലോക്ക് അംഗം കെ.കെ. രമേശ്, മലങ്കര യാക്കോബായ സിറിയാനി സൺഡേ സ്‌കൂള്‍ അസോസിയേഷന്‍ അങ്കമാലി മേഖല ഡയറക്ടറും പരീക്ഷ കൺട്രോളറുമായ എം.കെ. വര്‍ഗീസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.ജി. പങ്കജാക്ഷന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എ. വര്‍ഗീസ്, മുസലിംലീഗ് ജില്ല വൈസ്പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, ഇ.എ. മുഹമ്മദ് അഷ്‌റഫ്, കെ.കെ. മീതിയന്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡൻറ് അര്‍ഷദ് പെരിങ്ങാല, നൗഷാദ് ഹൈവ, കെ.ഇ. അലിയാര്‍, ഇ.എം. നവാസ്, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻറ് സൈനുദ്ദീന്‍, അര്‍ഷാദ് ബിന്‍ സുലൈമാന്‍, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനര്‍ ഷാന്‍ കെ. നൈനാര്‍, ജമാഅത്തെ ഇസലാമി ഏരിയ വൈസ് പ്രസിഡൻറ് ഇ.പി. യൂസഫ്, യുവസാസ്‌കാരിക വേദി പ്രസിഡൻറ് കെ.എച്ച്. ഇബ്രാഹീം, സംസ്ഥാന മാനേജ്‌മൻെറ് പെരിങ്ങാല റേഞ്ച് അസോസിയേഷന്‍ പ്രസിഡൻറ് അലി മൂലയില്‍, ഇമാമുമാരായ അഷ്‌റഫ് ലബ്ബദാരിമി, അസീസ് ബാഖവി, മുഹമ്മദ് ദാരിമി, അബ്ദുറഹീം ഹുദവി, അബ്ദുൽ റഷീദ് ബാഖവി, ഷമീര്‍ സഹദി, വിവിധ മഹല്ല് ഭാരവാഹികള്‍ ഇമാമുമാര്‍ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ek palli IMG-20191215-WA0156 പടം. പെരിങ്ങാല ജാഗ്രത സമിതി പൗരത്വ ഭേദഗതി നിയമത്തിൽ നടത്തിയ പ്രതിഷേധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.