മണൽക്ഷാമം: തൊഴിലാളികളുടെ പ്രതീകാത്മക സമരം

കാലടി: കടവുകളിൽനിന്ന് നിയന്ത്രിത അളവിൽ മണൽ വാരാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് കെട്ടിടനിർമാണ ജില്ല തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു ) കാഞ്ഞൂർ പഞ്ചായത്തിലെ ആറാട്ടുകടവിൽ പ്രതീകാത്മക മണൽ വാരൽസമരം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സി.എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. പി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. എം.ജെ. ജോസ് സ്വാഗതം പറഞ്ഞു. മണൽ ലഭിക്കാത്തതിനാൽ നിർമാണമേഖല സ്തംഭനാവസ്ഥയിലാണ്. രണ്ട് പ്രളയത്തിനുശേഷം പുഴയിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. കൃതിമ മണൽ വിപണിയിൽ വൻ വിലയ്ക്കാണ് വിൽക്കുന്നത്. അത് ഗുണനിലവാരത്തിൽ വളരെ മോശവും. നിർമ്മാണസാമഗ്രികളുടെ ലഭ്യതക്കുറവ് സർക്കാറിൻെറ ലൈഫ് പദ്ധതിയെയും ബാധിക്കുന്നുണ്ട് . കൺസ്ട്രക്ഷൻസ് ഫെഡറേഷൻ (സി.ഐ.ടി.യു) സർക്കാറിന് നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിൽ മണൽ ഓഡിറ്റ് നടത്തി നദികൾ, അണക്കെട്ടുകൾ എന്നിവിടങ്ങളിൽനിന്ന് മണൽ വാരാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ജില്ല ഭരണകേന്ദ്രം മണൽവാരൻ അനുവദിക്കുന്നില്ലന്ന് യൂനിയൻ വ്യക്തമാക്കി. കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ വട്ടത്തറയിൽ നടന്ന യോഗത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ചെങ്ങൽ പരുത്തിച്ചുവട്ടിൽനിന്ന് പ്രകടനമായി ആറാട്ടുകടവിൽ എത്തി പ്രതീകാത്മകമായി മണൽ വാരി. യൂനിയൻ ജില്ല സെക്രട്ടറി സി.കെ. പരീത്, സി.പി. എം ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ, കെ.വി. മനോജ്, കെ.എസ്. രാധാകൃഷ്ണൻ, ടി.ഐ. ശശി, എം.ടി. വർഗീസ്, പി.ആർ. സത്യൻ, പി.കെ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു . ek kldy IMG-20191215-WA0012 കെട്ടിട നിർമാണ ജില്ല തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കാഞ്ഞൂർ പഞ്ചായത്തിലെ ആറാട്ടുകടവിൽ നടത്തിയ പ്രതീകാത്മക മണൽവാരൽ സമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.