പൗരത്വ ഭേദഗതി നിയമം: പ്രതിഷേധ പ്രകടനം

കാലടി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമൂലനഗരം ജനകീയ ഐക്യവേദി ശ്രീഭൂതപുരത്ത് പ്രതിഷേധ പ്രകടനവും പൗരാവകാശ സമ്മേളനവും നടത്തി. പൗരാവകാശ സമ്മേളനം ശ്രീമൂലനഗരം രാജഗിരി വികാരി പീറ്റർ കോയിക്കര ഉദ്ഘാടനം ചെയ്തു. ജനകീയ ഐക്യവേദി കൺവീനർ ഷാജി അപ്പേലി അധ്യക്ഷത വഹിച്ചു. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ശ്രീമൂലനഗരം മോഹൻ സംസാരിച്ചു. ജിൻസ് ജബ്ബാർ ഭരണഘടനയുടെ ആമുഖം വായിച്ചു. നൗഷാദ് ശ്രീമൂലനഗരം സ്വാഗതവും ഇബ്രാഹിംതറയിൽ നന്ദിയും പറഞ്ഞു. തെറ്റാലിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ശ്രീമൂലനഗരം കാഞ്ഞൂർ പഞ്ചായത്തുകളിലെ വിവിധ മഹല്ലുകളിലെ ഇമാമുമാരും മഹല്ല് കമ്മിറ്റി അംഗങ്ങളും പി.ബി. അബൂബക്കർ, അജ്മൽ ശ്രീഭൂതപുരം, ജലീൽ ശ്രീഭൂതപുരം, ബഷീർ മുല്ലപ്പള്ളി, ഷിയാസ് മുഹമ്മദ്, ഷിബു ബാവ ചെങ്കിസ്ഖാൻ, പി.കെ. സിറാജ് ഷംസുദ്ദീൻ, ടി.കെ. റഹീം, അബ്ദുൽ അസീസ് പുളിക്കൽ ഷാനവാസ്, ശ്രീഭൂതപുരം ഷജീർ മങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി ചിത്രംea kldy IMG-20191215-WA0014 പൗരത്വ ഭേദഗതി നിയമത്തിൽ ശ്രീമൂലനഗരം ജനകീയ ഐക്യവേദി ശ്രീഭൂതപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.