പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധം

മൂവാറ്റുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.വൈ.എഫ് സമരം നടത്തി. മണ്ഡലം സെക്രട്ടറി കെ.ബി. നിസാര്‍ ബില്‍ കത്തിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ജോര്‍ജ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. സി.എന്‍. ഷാനവാസ്, സി.എസ്. ശ്രീശാന്ത്, ഖലീല്‍ ചിറപ്പാടി, അംജദ് അലി, ഫെബിന്‍ എലിയാസ്, പി.എ. ഷിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി. മൂവാറ്റുപുഴ: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ സി.പി.എം ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എസ്തോസ്ഭവന് മുന്നിൽനിന്ന് തുടങ്ങിയ മാർച്ച് നഗരംചുറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. എം.എ. സഹീർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. അനധികൃത മണ്ണ് കടത്ത്: മൂന്ന് വാഹനങ്ങൾ പിടികൂടി മൂവാറ്റുപുഴ: മേഖലയിൽ അനധികൃതമായി മണ്ണ് കടത്തിയ ടോറസ് ലോറികളകളടക്കം മൂന്ന് വാഹനങ്ങൾ പിടികൂടി. മേമടങ്ങ് ഒലിയപ്പുറം കല്ലുപാലത്തിങ്കൽ വിശ്വനാഥൻ നായരുടെ പുരയിടത്തിൽനിന്ന് മണ്ണ് കടത്തിയ ടോറസ് വില്ലേജ് ഓഫിസർ പിടികൂടി പൊലീസിന് കൈമാറി. വ്യാപകമായി മണ്ണ് കടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സ്‌റ്റോപ് മെമ്മോയും കൊടുത്തു. ഇവിടെ എട്ടോളം ലോറികളിൽ മണ്ണ് കടത്തിയിരുന്നു. ഈ വാഹനങ്ങൾ കടന്നുകളഞ്ഞു. വാളകം കുന്നയ്ക്കാൽ താഴത്തേടത്ത് മണ്ണ് ഖനനം നടത്തിയ ടോറസും ടിപ്പറും വെള്ളിയാഴ്ച രാവിലെ പൊലീസ് പിടിച്ചെടുത്തു. രേഖകളും അനുവാദവുമില്ലാതെയാണ് മണ്ണ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.