നാല്​ സ്കൂളി​െൻറ വികസനത്തിന്​ മൂന്നരക്കോടി

നാല് സ്കൂളിൻെറ വികസനത്തിന് മൂന്നരക്കോടി പിറവം: നിയോജകമണ്ഡലത്തിലെ നാമക്കുഴി സര്‍ക്കാർ എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാൻ അരക്കോടിയും കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളുടെ വികസനത്തിന് ഒരു കോടി വീതവും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഈവര്‍ഷത്തെ വാര്‍ഷിക പദ്ധതിയിൽ നാമക്കുഴി ഗവ. എൽ.പി സ്കൂളിന് 49.09 ലക്ഷത്തിൻെറ ഭരണാനുമതി ലഭ്യമായി. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിക്കുക. ഇതുവഴി സ്കൂൾ മികവിൻെറ കേന്ദ്രമാകുമെന്നും എം.എല്‍.എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിക്കുകീഴില്‍ ഗവ. എച്ച്.എസ്.എസ് മുളന്തുരുത്തി, ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ചോറ്റാനിക്കര, ജി.യു.പി.എസ് കൂത്താട്ടുകുളം എന്നീ സ്കൂളുകള്‍ക്ക് ഒരു കോടിയും പശ്ചാത്തല സൗകര്യവികസനത്തിന് നിര്‍മാണ അനുമതിയും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.