എം.ജിയുടെ ​േപ്രാജക്ടിന് രാജ്യാന്തര അംഗീകാരം

കോട്ടയം: രാജ്യാന്തര അംഗീകാരം സ്വന്തമാക്കി എം.ജി സർവകലാശാല. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൻെറ വിദ്യാഭ്യാസ, ഗവേഷണ സഹകരണം ഉറപ്പാക്കുന്ന ശാസ്ത്രസാങ്കേതിക നവീനാശയ (എസ്.ടി.ഐ) പരിപാടിയുടെ ഗവേഷണ പദ്ധതിയിലാണ് എം.ജി ഇടംനേടിയത്. മൂന്നാമത് ബ്രിക്സ് എസ്.ടി.ഐ െഫ്രയിംവർക്ക് േപ്രാഗ്രാമിൻെറ ഭാഗമായി അഞ്ച് രാജ്യങ്ങളിൽനിന്ന് ക്ഷണിച്ച 331 സംയുക്ത ഗവേഷണ േപ്രാജക്ടുകളിൽനിന്നാണ് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അധ്യാപകനുമായ പ്രഫ. സാബു തോമസ് സമർപ്പിച്ച േപ്രാജക്ട് തെരഞ്ഞെടുക്കപ്പെട്ടത്. 13 വിഷയങ്ങളിലായി മൊത്തം 35 േപ്രാജക്ടുകൾക്കാണ് ബ്രിക്സ് എസ്.ടി.ഐ അംഗീകാരം നൽകിയത്. ഇന്ത്യയിലെ സർവകലാശാലകളിൽ എം.ജി, ഡൽഹി, മണിപ്പാൽ (ജയ്പൂർ) സർവകലാശാലകളുടെ േപ്രാജക്ടുകൾ മാത്രമാണ് അംഗീകരിക്കപ്പെട്ടത്. രാജ്യത്തെ വിവിധ ഐ.ഐ.ടികളുടെയും ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെയും േപ്രാജക്ടുകളും അംഗീകാരം നേടി. ടിഷ്യു എൻജിനീയറിങ്, റീജനറേറ്റിവ് മെഡിസിൻ ആപ്ലിക്കേഷനുകൾ എന്നിവക്കുള്ള ത്രിമാന നാനോ സെല്ലുലോസ് മൾട്ടിഫങ്ഷനൽ മെറ്റീരിയലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട മഹാത്മാഗാന്ധി സർവകലാശാലയുടെ സംയുക്ത ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. റഷ്യയിലെ നാഷനൽ റിസർച്ച് ഒഗറേവ് മൊർഡോവിയ സ്റ്റേറ്റ് സർവകലാശാലയുടെയും ചൈനയിലെ ഹുവാസോങ് ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെയാണ് േപ്രാജക്ട് നടപ്പാക്കുക. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് സാമ്പത്തിക സഹായം നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.