പൂഴ്​ത്തിവെപ്പും വിലവർധനയും പരിശോധിക്കാൻ കലക്​ടർമാർക്ക്​ നിർദേശം

കോട്ടയം: സവാള, ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിപണിയിലും ഗോഡൗണുകളിലും പരിശോധന ഊർജിതമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. ഇറക്കുമതി ചെയ്തിട്ടും ഇവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പിൻെറ നിർദേശം കൂടി പരിഗണിച്ചാണ് ഈ തീരുമാനം. വിദേശത്തുനിന്നടക്കം സവാള പൊതുവിപണിയിൽ സുലഭമായിട്ടും വ്യാപാരികൾ വില കുറക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. എന്നാൽ, മാർക്കറ്റുകളിൽ സ്റ്റോക്ക് പരിമിതമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടിയ വിലയ്ക്ക് ലഭിക്കുന്ന സവാള എങ്ങനെ വിലകുറച്ച് വിൽക്കാനാവുമെന്നും അവർ ചോദിക്കുന്നു. ശബരിമല തീർഥാടകരെ കച്ചവടക്കാർ പിഴിയുകയാണെന്ന പരാതിയും വ്യാപകമാണ്. തീർഥാടകർ കൂടുതലായി എത്തുന്ന പ്രേദശങ്ങളിലും ഇടത്താവളങ്ങളിലും അവശ്യസാധനങ്ങൾക്ക് തീവിലയാണെന്നാണ് പരാതി. ഭക്ഷ്യവകുപ്പ് കലക്ടർമാർക്ക് നൽകിയ റിപ്പോർട്ടിലും ഇത് ശരിവെക്കുന്നു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദേശം പലയിടത്തും നടപ്പാക്കിയിട്ടില്ല. പരിശോധനക്ക് സ്പെഷൽ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാവും കർശന പരിശോധന നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.