അനധികൃത ​ൈകയേറ്റം പൊളിച്ച് മാറ്റണം; കലക്ടർക്ക് നിവേദനം നൽകി

കാക്കനാട്: ജനജീവിതം ദുസ്സഹമാക്കുന്ന അനധികൃത കൈയേറ്റങ്ങൾ പൊളിച്ചു നീക്കണമെന്നാശ്യപ്പെട്ട് ജില്ല കലക്ടർക്ക് നിവേദനം. കാക്കനാട് ചിറ്റേത്തുകരക്കും തുതിയൂരിനിമിടയിലുള്ള ഇടയിലുള്ള ജനങ്ങളാണ് നിവേദനം നൽകിയത്. ജില്ല ജയിലിന് സമീപം ആദർശ വിദ്യാലയം റോഡ് ജങ്ഷനിൽ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി കച്ചവടങ്ങളും ഇതിൻെറ മറവിൽ ലഹരി വിൽപനയും നടത്തുന്നുവെന്നാരോപിച്ച് ഇവ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഈ ഭാഗത്തെ വിദ്യാർഥികളും മറ്റു സാംസ്കാരിക സംഘടനകളും നിവേദനം നൽകിയത്. ഈ ഭാഗത്ത് പുറമ്പോക്ക് ഭൂമിയിൽ കച്ചവടങ്ങൾ നടത്തുകയും പിന്നീട് ഇവ കച്ചവട ആവശ്യങ്ങൾക്കായി വിൽപന നടത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിൻെറ മറവിൽ രാത്രി കാലങ്ങളിൽ മദ്യവും മയക്കുമരുന്നും വിൽപന നടത്തുകയാണെന്നും പരാതിക്കാർ ആരോപിക്കുന്നു. ഈ ഭാഗത്ത് റോഡിലേക്ക് കയറ്റിയുള്ള അനധികൃത പാർക്കിങ്ങും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളും വിദ്യാർഥികളുമടക്കം യാത്ര ചെയ്യുന്ന പ്രദേശമായതിനാൽ അപകടത്തിനുള്ള സാധ്യതകളും ഏറെയാണെന്നും നിവേദനത്തിൽ പറയുന്നു. പരിപാടികൾ ഇന്ന് കാക്കനാട് ജില്ല ആസൂത്രണ ഹാൾ: സായുധ സേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണോദ്ഘാടനവും- ടി.ജെ. വിനോദ് എം.എൽ.എ, ജില്ല കലക്ടർ എസ്.സുഹാസ്- 11.00 മറൈൻഡ്രൈവ്: നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയസമ്മേളനത്തിൻെറ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ റാലി-3.00, ടൗൺഹാൾ: സമ്മേളനം -4.00 മറൈന്‍ ഡ്രൈവ് : കേരള ബാംബൂ ഫെസ്റ്റിവല്‍-11.00. എറണാകുളം ഇ.എം.എസ് ടൗണ്‍ ഹാള്‍: എന്‍.സി.പിയുടെ ജനകീയ ഐക്യസന്ദേശയാത്രയും മാണി സി. കാപ്പന് സ്വീകരണവും-4.00 ഐ.എസ് പ്രസ് റോഡിലുള്ള ജി.എസ്.ടി ഓഫിസ്: പുതുക്കിയ ജി.എസ്.ടി റിട്ടേണ്‍ ക്ലാസുകളെക്കുറിച്ച് അഭിപ്രായം തേടൽ- 10.30 കേരള ഹിസ്റ്ററി അസോ. ഹാള്‍: ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം-11.00. കലൂർ എ.ജെ ഹാൾ: പുതിയ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്കായി ഇൻഫോമാജിക് ബിസിനസ് എക്സ്പോ- 10.00 നായരമ്പലം ലോകധര്‍മി നാടകവീട്: സിനിമാപ്രദര്‍ശനം-ലെമണ്‍ ട്രീ .6.30. ഡേവിഡ് ഹാള്‍: ഹാന്‍ഡ് മെയ്ഡ് കളക്ടീവ് എക്‌സിബിഷന്- 10.30 എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: കൊച്ചി ഇൻറര്‍നാഷനല്‍ പുസ്തകോത്സവം- 10.00. ടി.ഡി.എം ഹാള്‍: എറണാകുളം കരയോഗത്തിൻെറ നേതൃത്വത്തില്‍ ഛാന്ദോഗ്യോപനിഷദ് പ്രഭാഷണ പരമ്പര- വൈകു.6.00. ചങ്ങമ്പുഴ പാര്‍ക്ക്: അശോക് രാജിനെ ആദരിക്കലും മോഹിനിയാട്ടവും -7.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.