ബേബി എം. മാരാർ സ്മാരക സാംസ്‌കാരിക കേന്ദ്രമൊരുങ്ങുന്നു

പൊൻകുന്നം: അകാലത്തിൽ വിടപറഞ്ഞ സോപാന സംഗീതജ്ഞൻ ബേബി എം. മാരാരുടെ സ്മരണക്കായി ചിറക്കടവിൽ സാംസ്‌കാരിക കേന്ദ്രം ആരംഭിക്കാൻ തീരുമാനം. അദ്ദേഹത്തിൻെറ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ് നേതൃത്വം കൊടുക്കുന്നത്. ചിറക്കടവ് സൻെറർ കേന്ദ്രമായി 'സോപാനം' എന്ന പേരിൽ സൊസൈറ്റി രജിസ്റ്റർ ചെയ്തു. ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ കൊടിയേറ്റിനുശേഷം സംഘടനയുടെ പ്രവർത്തനം ആരംഭിക്കും. സോപാനസംഗീതത്തിനും ക്ഷേത്രകലകൾക്കും പുറമെ എല്ലാ കേരളീയ കലാരൂപങ്ങളുടെയും നാടൻ കലകളുടെയും പരിശീലനവും പ്രചാരണവുമാണ് സോപാനം ബേബി മാരാർ സ്മാരക സാംസ്‌കാരിക കേന്ദ്രം ലക്ഷ്യമിടുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി, നടൻ ബാബു നമ്പൂതിരി, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ തിരുവിഴ ജയശങ്കർ, ആലപ്പുഴ കരുണാമൂർത്തി തുടങ്ങിയവർ മാർഗനിർദേശം നൽകും. ഓഫിസ് കെട്ടിടം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ട് കാഞ്ഞിരപ്പള്ളി ഡോ. എൻ. ജയരാജ് എം.എൽ.എ വാഗ്ദാനം ചെയ്തിട്ടുണ്ട്. മനയ്ക്കച്ചിറ ടൂറിസം പദ്ധതി വീണ്ടെടുക്കാന്‍ ജനപ്രതിനിധികള്‍ രംഗത്ത് വരണം ചങ്ങനാശ്ശേരി: നാശത്തിൻെറ വക്കിലായ മനയ്ക്കച്ചിറ ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ചങ്ങനാശ്ശേരി എം.എല്‍.എയും മുനിസിപ്പാലിറ്റിയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ട് മനയ്ക്കച്ചിറ ടൂറിസം സംരക്ഷണ സമിതി രംഗത്ത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനു സമാന്തരമായ എ.സി കനാലിൻെറ തുടക്കമായ മനയ്ക്കച്ചിറയില്‍ 2003ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന കെ.വി. തോമസാണ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. പുത്തനാര്‍ എന്നറിയപ്പെടുന്ന മനയ്ക്കച്ചിറ മുതല്‍ കിടങ്ങറപാലം വരെ എ.സി കനാലില്‍ പോളയും മാലിന്യവും പുല്ലും നിറഞ്ഞ് ഒഴുക്കുനിലച്ച അവസ്ഥയിലാണ്. ചങ്ങനാശ്ശേരി നഗരസഭ ചെയര്‍പേഴ്‌സൻ ഓമന ജോര്‍ജിൻെറ കാലത്ത് 2011ൽ കനാല്‍ സൗന്ദര്യവത്കരണം നടത്തിയിരുന്നു. മനയ്ക്കച്ചിറ മുതല്‍ കിടങ്ങറ ഒന്നാം പാലംവരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ എ.സി കനാലില്‍നിന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി ജലഗതാഗത പാതയിലേക്ക് പ്രധാന മൂന്ന് തോടുകള്‍ നിലവിലുണ്ട്. എന്നാല്‍, കോണ്ടൂര്‍ റിസോര്‍ട്ട് മുതല്‍ ആസ്മാപാലംവരെയും പാറയ്ക്കല്‍ കലുങ്ക് മുതല്‍ കാവാലിക്കരി പാടശേഖരത്തിനു സമീപത്തുകൂടി കടന്നുപോകുന്ന ഓടേറ്റി കുമരങ്കരി തോടും പോള വളര്‍ന്ന് ജലഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുന്നു. എ.സി കനാലില്‍ നീരൊഴുക്കിനു തടസ്സമായി നില്‍ക്കുന്ന പോള അടിയന്തരമായി നീക്കണം. മനയ്ക്കച്ചിറ മുതല്‍ ഒന്നാങ്കരവരെ നീരൊഴുക്കിനു തടസ്സമായി കനാലിലേക്ക് നില്‍ക്കുന്ന കിടങ്ങറ, മേപ്രാല്‍ കിടങ്ങറ മുട്ടാര്‍, മാമ്പുഴക്കര എടത്വാ, രാമങ്കരി ടൈറ്റാനിക്, കൊടുപുന്ന പാലങ്ങളുടെ അപ്രോച്ചുകള്‍ പൊളിച്ചുനീക്കി പുതിയ പാലങ്ങള്‍ ഉയര്‍ത്തി നിര്‍മിക്കണമെന്നും സമിതി ചെയര്‍മാൻ ലാലി ഇളപ്പുങ്കല്‍, സംരക്ഷണ സമിതി കണ്‍വീനര്‍ ജിജി പേരകശ്ശേരി എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.