കലക്​ടർ ഇടപെട്ടു; പാറമടയിൽ മാലിന്യവുമായെത്തിയ ലോറി പൊലീസ് പിടികൂടി

പെരുമ്പാവൂർ: പുല്ലുവഴി ജയകേരളം എൽ.പി സ്കൂളിന് സമീപം പാറമടയിലെ ശുദ്ധജലത്തിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി പ ൊലീസ് പിടികൂടി. ജില്ല കലക്ടർ എസ്. സുഹാസിൻെറ നിർദേശപ്രകാരമാണ് കുറുപ്പുംപടി പൊലീസ് ടോറസ് ലോറി പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. രായമംഗലം വില്ലേജ് പരിധിയിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് ഉടമയുടെ അനുവാദത്തോടെ മാലിന്യം തള്ളാൻ ലോറിയെത്തിയത്. നിലവിൽ പാറമടയിലുള്ള ശുദ്ധജലമാണ് സമീപവാസികൾ ഉപയോഗിക്കുന്നത്. ഇതിലേക്ക് കഴിഞ്ഞ ദിവസം ഒരു ലോഡ് മാലിന്യം തള്ളിയിരുന്നു. പാറമട നികത്തുന്നതിൻെറ ഭാഗമാണ് മാലിന്യ നിക്ഷേപമെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാഴാഴ്ച വീണ്ടും മാലിന്യവുമായെത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ച് വണ്ടി തടഞ്ഞത്. തുടർന്ന് തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.