നടത്തമത്സരത്തിൽ അജയ്യനായി അബു താഹിർ

ചേർത്തല: 5000 മീ. സീനിയർ ബോയ്സ് നടത്ത മത്സരത്തിൽ അജയ്യനായി അബു താഹിർ. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബു താഹിർ നാലുവർഷ മായി തുടർച്ചയായി ഒന്നാംസ്ഥാനം നിലനിർത്തിയാണ് ശ്രദ്ധേയനായത്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ലിയോ അത്ലറ്റിക് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. മുടങ്ങാതെ ദിവസവും രാവിലെയും വൈകീട്ടുമുള്ള പരിശീലനമാണ് തുടർവിജയത്തിന് സഹായകമാകുന്നതെന്ന് അബു താഹിർ പറഞ്ഞു. ആലപ്പുഴ ഇല്ലിക്കൽ പുരയിടം വീട്ടിൽ അൻസിൽ-ദിനിഷ ദമ്പതികളുടെ മകനാണ്. 'കടലും കായലും തിരിച്ചുതരൂ' സായാഹ്ന സദസ്സ് 21ന് ആലപ്പുഴ: സാർവദേശീയ മത്സ്യത്തൊഴിലാളി ദിനത്തിൻെറ ഭാഗമായി 'കടലും കായലും തിരിച്ചുതരൂ' മുദ്രാവാക്യവുമായി 21ന് സായാഹ്ന സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി ടി. രഘുവരനും അറിയിച്ചു. മൂലധന ശക്തികൾ കടലും കായലും ഭരണവർഗത്തിൻെറ സഹായത്തോടെ കവർന്നെടുക്കുന്ന സാഹചര്യത്തിൽ കടലിലും കായലിലും ഒന്നാമത്തെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ വനാവകാശ നിയമത്തിൻെറ മാതൃകയിൽ പുതിയ നിയമം വേണമെന്ന് ആവശ്യപ്പെടും. ചുഴലിക്കാറ്റിൻെറ പേരിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുന്ന ദിവസങ്ങളിൽ വരുമാനമുറപ്പ് പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫണ്ട് നീക്കിവെക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.