ക്രിയാത്മക പ്രവർത്തനങ്ങൾക്ക് മഹല്ലുകൾ വേദിയാകണം –സമസ്ത

ആലുവ: സാംസ്കാരികവും ധാർമികവും മതപരവുമായ അപചയങ്ങൾക്കെതിരെ അർപ്പണബോധത്തോടെയുള്ള ക്രിയാത്മക പ്രവർത്തനങ്ങൾക ്ക് മഹല്ല് സംവിധാനങ്ങൾ വേദിയാകേണ്ടത് കാലഘട്ടത്തി‍ൻെറ അനിവാര്യതയാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലയിലെ മഹല്ല് ഭാരവാഹികൾക്കും ഖതീബുമാർക്കുമായി നടത്തിയ ഉലമാ-ഉമറാ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടയപ്പുറം മഹല്ല് ജമാഅത്ത് പ്രസിഡൻറ് വി.കെ. മുഹമ്മദ് ഹാജി പതാക ഉയർത്തി. സമസ്ത ജില്ല പ്രസിഡൻറ് ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്‌ഥാന സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. ഒന്നാം സെഷനിൽ 'മഹല്ല് പരിപാലനം' വിഷയം ഹാദിയ സി.എസ്.ഇ ട്രെയിനർ കെ.സി. ഉസ്മാൻ ഹുദവി അവതരിപ്പിച്ചു. രണ്ടാമത്തെ സെഷനിൽ 'നമ്മുടെ കർമപദ്ധതി' വിഷയം എസ്.എം.എഫ് സംസ്ഥാന ഓർഗനൈസർ പി.സി. ഉമർ മൗലവി അവതരിപ്പിച്ചു. എസ്.എം.എഫ് സംസ്‌ഥാന കമ്മിറ്റി അംഗം ഹംസ ഹാജി, സമസ്ത ജില്ല വർക്കിങ് സെക്രട്ടറി അഷ്റഫ് ഹുദവി, എ.കെ. ആലിപ്പറമ്പ്, ഒ.എം. ശരീഫ് ദാരിമി, അബ്‌ദുസ്സലാം ഹാജി പള്ളിക്കര, കെ.കെ. ഇബ്രാഹിം ഹാജി പേഴ്ക്കാപ്പിള്ളി, എ.എം. പരീത് ഹാജി, എം.എം. ശംസുദ്ദീൻ ഫൈസി, എം.എം. അബൂബക്കർ ഫൈസി, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, എൻ.കെ. മുഹമ്മദ് ഫൈസി, അബ്‌ദുൽഖാദർ ഹുദവി, ടി.എ. ബഷീർ, സി.കെ. സിയാദ് ചെമ്പറക്കി എന്നിവർ സംസാരിച്ചു. സമസ്ത ജില്ല സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ജംഇയ്യതുൽ ഖുത്വബ ജില്ല സെക്രട്ടറി മുഹമ്മദ് അനസ് ബാഖവി നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea54 samastha സുന്നി മഹല്ല് ഫെഡറേഷൻ ജില്ലയിലെ മഹല്ല് ഭാരവാഹികൾക്കും ഖതീബുമാർക്കുമായി നടത്തിയ ഉലമാ-ഉമറാ കോൺഫറൻസ് സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.