വിദ്യാർഥികളെ അനുമോദിച്ചു

പറവൂർ: മന്നം - ചാലക്കൽ കോളജുകളിൽ പഠിച്ച മജ്‌ലിസ്, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത മാർക്ക്‌ നേടിയ റാങ്ക് ജേതാക ്കളെയും വിജയികളെയും വാടാനപ്പള്ളി പൂർവ വിദ്യാർഥി സംഘടന( ഉസ്റ )യുടെ നേതൃത്വത്തിൽ അനുമോദിച്ചു. മന്നം കോളജ് ഡയറക്ടർ കാസിം മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു.വാടാനപ്പള്ളി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ സി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. ഉസ്റ ചെയർമാനും ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗവുമായ കൂട്ടിൽ മുഹമ്മദലി വാടാനപ്പള്ളി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി തുടങ്ങിയവർ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ചാലക്കൽ ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ എം.പി ഫൈസൽ മുഖ്യപ്രഭാഷണവും നിർവഹിച്ചു. വിദ്യാർഥിനി മമത വി.എം ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്‌ലാമി പറവൂർ ഏരിയ പ്രസിഡൻറ് കെ.കെ. അബ്‌ദുൽഅസീസ് , കോളജ് പ്രിൻസിപ്പൽ അനസ് വൈസ് പ്രിൻസിപ്പൽ പി.എ. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.