ജില്ല ലൈബ്രറി സർഗോത്സവം

കടുങ്ങല്ലൂർ: ജില്ല ലൈബ്രറി കൗണ്‍സില്‍ സർഗോത്സവം മുപ്പത്തടം ഗവ. ഹൈസ്കൂള്‍ ഹാളില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല ്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സാഹിതൃകാരന്‍ സേതു മുഖ്യപ്രഭാഷണം നടത്തി. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, സാഹിത്യകാരന്‍ ശ്രീമന്‍ നാരായണന്‍, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡൻറ് വി.എം. ശശി, പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് സി.വി. അജിത്ത്കുമാര്‍, പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ് എ.ജി. സോമാത്മജന്‍, മംഗളോദയം ലൈബ്രറി പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജി. ഷാജു, പി. സുകുമാരന്‍ നായര്‍, ഇ. ബാലകൃഷ്ണന്‍ നായര്‍, ശിവന്‍ മുപ്പത്തടം, പ്രഫ. ഇ.എസ്. സതീശന്‍, സിനിമ സംവിധായകന്‍ നസറുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഏഴ് താലൂക്കുകളിലെ 375 ലൈബ്രറികളുടെ പങ്കാളിത്തത്തോടെ മുപ്പത്തടം യുവജനസമാജം വായനശാല ആതിഥ്യം വഹിച്ചാണ് സർഗോത്സവം സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രമാദേവി, ഗ്രന്ഥശാല സംഘം കടുങ്ങല്ലൂര്‍ മേഖല കണ്‍വീനര്‍ കൂടല്‍ ശോഭന്‍, മുപ്പത്തടം യുവജനസമാജം വായനശാല പ്രസിഡൻറ് എസ്.എസ്. മധു, സെക്രട്ടറി എന്‍.സി. വിനോദ്, എച്ച്.സി. രവീന്ദ്രന്‍, ടി.കെ. അന്‍വര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സർഗോത്സവം 27ന് കൊല്ലം ഇരവിപുരം ബോയ്സ് ഹൈസ്കൂള്‍ അങ്കണത്തില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.