സിനിമയിൽ കീഴാളർ സംസാരിച്ചുതുടങ്ങുന്നു -ജയൻ ചെറിയാൻ

മൂവാറ്റുപുഴ: ഇന്ത്യൻ സിനിമകളിൽ ജാതിവ്യവസ്ഥക്കെതിരായ പ്രമേയങ്ങൾ കൈകാര്യം ചെയ്തുപോന്നത് സവർണരായിരുന്നെങ്കി ലും ഈയിടെയായി കീഴാളർ സിനിമയെന്ന മാധ്യമത്തെ ആശയസമരത്തിനുള്ള ഉപാധിയായി ഉപയോഗിച്ചുവരുന്നുണ്ടെന്ന് സംവിധായകൻ ജയൻ ചെറിയാൻ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11ാമത് ദേശീയ ചലച്ചിത്രമേളയുടെ ഓപൺ ഫോറത്തിൽ 'ജാതിവ്യവസ്ഥയും ഇന്ത്യൻ സിനിമയും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യനായിക പി.കെ. റോസി മലയാള സിനിമയെ ഇന്നും വേട്ടയാടുന്നുവെന്ന് ഡോക്യുമൻെററി സംവിധായകൻ രാജേഷ് ജെയിംസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മധു ജനാർദനൻ മോഡറേറ്ററായിരുന്നു. EM MVPA OPEN FORUM ചിത്രം. 11ാമത് ദേശീയ ചലച്ചിത്രമേളയുടെ ഓപൺ ഫോറത്തിൽ 'ജാതിവ്യവസ്ഥയും ഇന്ത്യൻ സിനിമയും' എന്ന വിഷയത്തിൽ ജയൻ ചെറിയാൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.