കല്ലുമല റെയില്‍വേ മേല്‍പാലം മുന്‍ഗണന പട്ടികയിൽപെടുത്തണം -കൊടിക്കുന്നില്‍

ആലപ്പുഴ: മാവേലിക്കര കല്ലുമല ബുദ്ധ ജങ്ഷനിെല തിരക്കേറിയ റെയില്‍വേ ലെവല്‍ക്രോസിന് പകരം റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയാൻ അനുമതി ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. ഓവര്‍ ബ്രിഡ്ജ് നിർമാണം തുടങ്ങണമെങ്കില്‍ അപ്രോച്ച് റോഡുകള്‍ നിർമിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തുക റെയില്‍വേക്ക് കൈമാറണം. രണ്ട് കോടി ബാധ്യത വരുന്ന ഈ തുക സംസ്ഥാനത്തിൻെറ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുക നല്‍കാത്തതാണ് നിർമാണം നീളാന്‍ കാരണം. നിരവധി തവണ സംസ്ഥാന സര്‍ക്കാറിനോടും മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷിനോടും ആവശ്യകത ബോധ്യപ്പെടുത്തിയതാണ്. മാവേലിക്കരയെ അവഗണിക്കുന്ന നയം മന്ത്രി ജി. സുധാകരന്‍ തിരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. ഗുരുവന്ദനവും നോവൽ ചർച്ചയും കായംകുളം: ചേരാവള്ളി സർഗവേദി ഗ്രന്ഥശാല മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെയും സാംസ്‌കാരിക പ്രവർത്തകരെയും ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും നോവൽ ചർച്ചയും നടത്തി. ഒ.വി. വിജയൻെറ 'ഖസാക്കിൻെറ ഇതിഹാസം' അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ. ശിശുപാലൻ, ബി. ദിലീപൻ, എ.ആർ. ഹരികുമാർ, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. രക്ഷാകർത്താക്കൾക്ക് പരിശീലനം കായംകുളം: 'ഉത്തമ വിദ്യാർഥിക്ക് ഉത്തമ രക്ഷാകർത്താവ്' സന്ദേശവുമായി കൃഷ്ണപുരം തൻവീർ സെൻട്രൽ സ്കൂളിൽ രക്ഷാകർതൃ സംഗമവും കൗൺസലിങ്ങും നടത്തി. സുഹൈൽ വയലിത്തറ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻറ് നവാസ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. മാനേജർ ബാബു പാലസ്, പ്രിൻസിപ്പൽ സിമി ബാബുജൻ, വൈസ് പ്രിൻസിപ്പൽ മൃദുല, ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ്, സുമയ്യ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.