കുട്ടികളെ തട്ടിക്കൊണ്ടുപോയതായി വ്യാജവാർത്ത; ആശങ്കയൊഴ​ിയാതെ രക്ഷിതാക്കൾ ആശങ്കയിൽ

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായ വാർത്തകൾ അടുത്ത ദിവസങ്ങളിലായി നവ മാധ്യമങ്ങളിൽ പരന്നതോടെ ജനങ്ങളിൽ ആശങ്ക. ബുധനാഴ്ച മട്ടാഞ്ചേരി ബസാറിന് സമീപത്തുനിന്ന് രാവിലെ പത്ത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ഒരു സംഘം ശ്രമിച്ചതായി വാട്സ്ആപ്പ് , ഫേസ്ബുക്ക് നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. വീട്ടിൽനിന്ന് സൈക്കിളിൽ മിഠായി വാങ്ങാൻ പോയ കുട്ടിയെ ആളൊഴിഞ്ഞ റോഡിൽ വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും കുട്ടി രക്ഷപ്പെട്ട് വീട്ടിൽ വിവരം പറഞ്ഞതോടെ അന്വേഷണം നടത്തിയതായുമാണ് വാർത്ത പരന്നത്. ഗ്രൂപ്പുകളിൽ സന്ദേശം പരന്നതോടെ രക്ഷിതാക്കൾ ആശങ്കയിലായി. പൊലീസും രംഗത്തിറങ്ങി. സ്കൂളുകളിൽ തങ്ങളുടെ കുട്ടികളുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തി. ചിലർ കുട്ടികളെ വീടുകളിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടർ അന്വേഷണത്തിൽ കുട്ടിയെ വിളിച്ചുവരുത്തിയ പൊലീസ് സംഭവം വ്യാജമാെണന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുമ്പ് പനയപ്പിള്ളിയിലും ചുള്ളിക്കലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി വാർത്ത പരന്നിരുന്നു. കുട്ടിക്കടത്ത്കാരാണെന്ന് ആരോപിച്ച് പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിൽനിന്ന് ചിലരെ ജനം പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കറുത്ത സ്റ്റിക്കറുകൾ വീടുകളിൽ പതിപ്പിക്കുന്നത് കുട്ടികളെ തട്ടിക്കൊണ്ടു പോകുവാനാണെന്ന പ്രചാരണവും ഇടക്കാലത്ത് ഉയർന്നിരുന്നു. ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകൽ വാർത്ത വ്യാജമാെണങ്കിലും ജനങ്ങളിലെ ആശങ്കകൾ മാറിയിട്ടില്ല. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും രക്ഷിതാക്കൾ സ്കൂളിൽ എത്തുകയാണ്. സംഭവം പൊലീസ് അധികൃതരെയും വെട്ടിലാക്കിയിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.