ദുരിതാശ്വാസവുമായി എസ്​.പി.സി

കൂത്താട്ടുകുളം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ. വടകര സൻെറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ സാധനസാമഗ്രികൾ ശേഖരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ടി. സുബി, ഹൈസ്കൂൾ പ്രധാനാധ്യാപിക ബിന്ദു മോൾ പി. എബ്രാഹം എന്നിവർ ചേർന്ന് ഫാ. പോൾ തോമസ് പീച്ചിയിലിന് കൈമാറി. 30,000 രൂപയോളം വരുന്ന സാധനങ്ങൾ ശേഖരിച്ചതായി പി.ടി.എ പ്രസിഡൻറ് ജോൺസൺ തോമസ് പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡൻറ് ബിജു ഐസക്ക്, ജോമോൻ ജോയി, ൻ.ജി ജോയ്സ് മേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫോട്ടോ: EM KKM IMG-20190819-WA0046 വടകര സൻെറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ സ്വരൂപിച്ച സാധന സാമഗ്രികൾ ഫാ. പോൾതോമസ് പിച്ചിൽ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.