വെള്ളപ്പൊക്കം; ഫ്ലാറ്റിൽ കുടുങ്ങിയവർക്ക്​ രക്ഷകരായി ഐ.ആർ.ഡബ്ല്യു

ആലുവ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇടപ്പള്ളി സമൃദ്ധി നഗറിൽ ഫ്ലാറ്റിൽ കുടുങ്ങിയ 21 യുവതികെളയ ും ഒരുകുടുംബെത്തയും ഐഡിയൽ റിലീഫ് വിങ് ദുരന്ത നിവാരണ വിഭാഗം വളൻറിയർമാർ രക്ഷപ്പെടുത്തി. ഫ്ലാറ്റിൽ കുടുങ്ങിയ നിമ്മിയുടെ അഭ്യർഥന ലഭിച്ചതിനെത്തുടർന്ന് എത്തിയ ടീം അംഗങ്ങളാണ് വ്യാഴാഴ്ച മുതൽ കുടുങ്ങിക്കിടന്നവരെ രക്ഷിച്ച് പുറെത്തത്തിച്ചത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരാണ് കുടുങ്ങിയത്. സ്ഥാപനമേധാവികളെ വിവരം അറിയിച്ചെങ്കിലും ആരും രക്ഷിക്കാൻ എത്തിയില്ലെന്നും ഇവർ പറഞ്ഞു. ഇതര സംസ്ഥാനത്തുനിന്നുള്ള മൂന്ന് യുവതികളും സംഘത്തിലുണ്ട്. പിന്നീട് വില്ലേജ് ഓഫിസർ എത്തി ഇവരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. ഐഡിയൽ റിലീഫ് വിങ് സംസ്ഥാന ജനറൽ കൺവീനർ വി.ഐ. ഷമീർ, എറണാകുളം ജില്ല ലീഡർ എം.എ. അബ്ദുൽ കരീം, ജനറൽ സെക്രട്ടറി, സി.എസ്. സെയ്ത്, പി.ആർ സെക്രട്ടറി അമീർ അബ്ദുൽ സലാം, മുൻ ജില്ല ലീഡർമാരായ അബ്ദുൽ ജബ്ബാർ ചേരാനല്ലൂർ, മജീദ് കാക്കനാട് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.