സഹപാഠിക്ക് വീടൊരുക്കി അൽമനാർ സ്​കൂൾ വിദ്യാർഥികൾ

ആലുവ: വിദ്യാഭ്യാസത്തോടൊപ്പം സഹപാഠിക്ക് വീടൊരുക്കിയ വിദ്യാർഥികളുടെ പ്രവർത്തനം പ്രശംസനീയപരമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എടത്തല അബ്ദുല്ല ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനിക്ക് നിർമിച്ചുനൽകിയ കൃപ ഭവനത്തിൻെറ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുഴിവേലിപ്പടിക്കു സമീപം കുർളാട് പരേതനായ അഷ്റഫിനെ മകൾ സാനിയക്കാണ് കൃപ ഭവനം നിർമിച്ചുനൽകിയത്. കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽഗഫൂർ, കെ.എം.ഇ.എ ട്രഷറർ എച്ച്.ഇ. ബാബു സേട്ട്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, സ്കൂൾ കമ്മിറ്റി ഭാരവാഹികളായ ടി.എസ്. അബൂബക്കർ, പി.എ. അഹമ്മദ് കബീർ, ടി.കെ. ഇസ്മായിൽ, ടി.എ. ബഷീർ, പഞ്ചായത്ത് അംഗങ്ങളായ ദാസ്, ലളിത ഗോപിനാഥ്, പ്രിൻസിപ്പൽമാരായ ടി.എം. അമർ നിഷാദ്, പ്രഫ. അബ്ദുൽകരീം, പി.വി. അമ്പിളി, എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ പി.എ. അബ്ദുൽമജീദ് പറക്കാടൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് പി.എം. സുലൈമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.