കായംകുളം താലൂക്ക് യാഥാർഥ്യമാക്കുക -കേരള എൻ.ജി.ഒ സംഘ്

കായംകുളം: കായംകുളം താലൂക്ക് എന്ന ഇടതുപക്ഷത്തിൻെറ വാഗ്ദാനം നിറവേറ്റണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ല സെക്രട്ടറി എൽ. ജയദാസ് ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ സംഘ് കായംകുളം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11ാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാർക്ക് 25 ശതമാനം വകുപ്പുതല പ്രമോഷൻ നടപ്പാക്കുക, എച്ച്.ബി.എ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ യോഗം മുന്നോട്ട് വെച്ചു. പുതിയ ബ്രാഞ്ച് ഭാരവാഹികളായി സുനിൽ കുമാർ (പ്രസി), ആർ. രാജേഷ് (സെക്ര), ബി. വിനീഷ് (ട്രഷ), ജനാർദന ഷേണായി (വൈസ് പ്രസി), എൻ. സന്തോഷ്‌കുമാർ, മുകേഷ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.