പ്രവാസി ലീഗൽ സെൽ പുരസ്​കാരം ഡി.ബി. ബിനുവിന്​

കൊച്ചി: പ്രവാസി ലീഗൽ സെൽ കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ പുരസ്കാരം അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ ഡി.ബി. ബിനുവിന്. വിവരാവകാശനിയമം ജനകീയമാക്കാൻ നൽകിയ നിസ്തുല സേവനങ്ങൾ ആസ്പദമാക്കിയാണ് അവാർഡ്. ജനുവരി 27ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഒാഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശസ്തിപത്രവും നൽകുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.