വിദ്യാർഥികൾക്ക്​ ഷോർട്ട് ഫിലിം മത്സരം

കൊച്ചി: ദേശീയ ആരോഗ്യദൗത്യത്തി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ കോളജുകളിലെയും മാധ്യമപഠന സ്ഥാപനങ്ങളിലെയും വിദ്യാർഥികൾക്ക് 'നല്ല ഭാവിക്കായി നല്ല ശീലങ്ങൾ' കാമ്പയിനെ മുൻനിർത്തി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കും. ലഹരിയുടെ ഉപയോഗം, ക്രമമല്ലാത്തതും അനാരോഗ്യത്തിന് കാരണമാകുന്ന ഭക്ഷണശീലം, മൊബൈൽ ഫോണി​െൻറ ദുരുപയോഗം തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിവിധ ആരോഗ്യ-സാമൂഹികപ്രശ്നങ്ങൾ വിഷയമാക്കാം. ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ്. വിജയിക്കുന്ന ടീമുകൾക്ക് 10,000, 7500, 5000 രൂപ എന്നിങ്ങനെ നൽകും. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: ഇൗ മാസം 29. ഫോൺ: 9072531011.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.