തോപ്പിൽ കുടുംബത്തിലെ മരണങ്ങളിൽ തനിയാവർത്തനമായി വീണ്ടുമൊരു ഹർത്താൽ

കായംകുളം: ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ കാലുഷ്യങ്ങളുടെ പേരിൽ ഹർത്താലായിരുന്ന ദിവസമാണ് നാടകാചാര് യൻ തോപ്പിൽ ഭാസി കാലയവനികക്കുള്ളിൽ മറഞ്ഞത്. നാട്ടിലാകെ പ്രശ്നങ്ങൾ നിറഞ്ഞുനിന്ന 1992 ഡിസംബർ എട്ടിനായിരുന്നു ഭാസിയുടെ മരണം. കാൽനൂറ്റാണ്ടിനിപ്പുറം ഭാസിയുടെ മകൻ അജയ​െൻറ മരണാനന്തര ചടങ്ങിനെയും ഹർത്താൽ ബാധിച്ചിരിക്കുന്നു. പെരുന്തച്ചനെ അനശ്വരനാക്കിയ അജയൻ വ്യാഴാഴ്ച വൈകീട്ട് 3.30ഒാടെയാണ് മരിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചതോടെയാണ് സംസ്കാരച്ചടങ്ങ് സംബന്ധിച്ച ആശങ്കകളുണ്ടായത്. ഇതോടെ ചടങ്ങുകൾ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തോപ്പിൽ ഭാസിയുടെ പ്രശസ്തമായിരുന്ന 'കൈയും തലയും പുറത്തിടരുത്' നാടകത്തി​െൻറ പ്രമേയം ഹർത്താലുകൾക്കെതിരെ കൂടിയുള്ളതായിരുന്നു എന്നതാണ് ശ്രദ്ധേയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.