തൃക്കുന്നപ്പുഴ പാലത്തി​​െൻറയും ചീപ്പി​​െൻറയും നവീകരണത്തിന് തുടക്കം

ആറാട്ടുപുഴ: ദേശീയ ജലപാതയിലെ തൃക്കുന്നപ്പുഴ പാലത്തി​െൻറയും അതിനോടനുബന്ധിച്ച ചീപ്പി​െൻറയും നവീകരണ പ്രവർത്തന ങ്ങൾക്ക് തുടക്കം. മേജർ ഇറിഗേഷൻ വകുപ്പി​െൻറ ചുമതലയിൽ 31.47 കോടി ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. നിലവിലെ ചീപ്പി​െൻറ പടിഞ്ഞാറേ ചാനലിന് 9.2 മീറ്ററും കിഴക്കേ ചാനലിന് 6.25 മീറ്റർ വീതിയുമാണുള്ളത്. ജലനിരപ്പിൽനിന്ന് 4.8 മീറ്റർ ഉയരത്തിലാണ് പാലം. ചാനലിന് വീതി കുറവായതിനാൽ ബാർജടക്കം വലിയ ജലയാനങ്ങൾക്ക് ഇതുവഴി കടന്നുപോകുന്നത് ഏറെ പ്രയാസകരമാണ്. ദേശീയ ജലപാതയുടെ വികസനത്തി​െൻറ ഭാഗമായാണ് വലിയ ജല യാനങ്ങൾക്കുവരെ സുഗമമായി കടന്നുപോകുന്ന തരത്തിൽ പാലത്തി​െൻറയും ചീപ്പി​െൻറയും നവീകരണം. കിഴക്കേ ചാനലി​െൻറ ഭാഗത്താണ് പ്രധാനമായും മാറ്റം. ചാനലി​െൻറ നിലവിലെ 6.25 മീ. വീതിയെന്നത് 14.75 മീറ്ററായി വർധിപ്പിക്കും. ഇതിനായി കിഴക്കുഭാഗത്ത് ആറി​െൻറ വീതി എട്ടര മീറ്ററോളം കൂട്ടും. തൃക്കുന്നപ്പുഴ പാലത്തി​െൻറ നീളത്തിലും ഉയരത്തിലും മാറ്റമുണ്ടാകും. നിലവിലുള്ളതിനേക്കാൾ രണ്ട് മീ. മീറ്റർ ഉയരംകൂട്ടിയാണ് പാലം പുനർനിർമിക്കുന്നത്. നിർമാണങ്ങളുടെ പ്രാരംഭപ്രവർത്തനം നടക്കുകയാണ്. യന്ത്രങ്ങൾ പൂർണമായും എത്തി. ഇത് സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. പാലത്തിനും ചീപ്പിനുമായി 86 മീ. താഴ്ചയിൽ 126 പൈലുകളാണ് സ്ഥാപിക്കേണ്ടത്. പൈലിങ് നടത്തേണ്ട സ്ഥാനങ്ങൾ നിർണയിച്ചുകഴിഞ്ഞു. പൈലിങ് പണി അടുത്തയാഴ്ച ആരംഭിക്കും. സ്ഥലസൗകര്യങ്ങൾ ഒരുക്കുന്നതിന് ചീപ്പിന് സമീപമുണ്ടായിരുന്ന ഇറിഗേഷ​െൻറ കെട്ടിടം പൊളിച്ചുനീക്കി. പാലത്തി​െൻറ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന തൃക്കുന്നപ്പുഴ വില്ലേജ് ഒാഫിസ് സമീപഭാവിയിൽ പൊളിക്കും. പൈലിങ് പൂർത്തിയാകാൻ ഒരുവർഷമെങ്കിലും വേണ്ടിവരും. തുടർന്ന് പാലം പൊളിച്ചുനീക്കിയുള്ള പ്രവർത്തനമാകും നടക്കുക. ഏറെ തിരക്കുള്ള റോഡിൽ ഗതാഗതം പൂർണമായും മുടങ്ങുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമുണ്ടാക്കുമെന്നതിനാൽ ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന തരത്തിലെ താൽക്കാലിക സംവിധാനം ഒരുക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്. 2020ൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഓരുവെള്ളം കടക്കാതിരിക്കാൻ ചീപ്പിൽ ഷട്ടർ ഘടിപ്പിക്കുന്ന പണികൾ ഈ കരാർ വ്യവസ്ഥയിൽ ഉൾപ്പെടുന്നില്ല. മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചീരൻസ് സ്ട്രക്ചറൽസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്. ക്ഷാമബത്ത ദിനം ആചരിച്ചു ആലപ്പുഴ: കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷ​െൻറ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്ഷാമബത്ത ദിനം ആചരിച്ചു. ചേര്‍ത്തല താലൂക്ക് ഓഫിസിനു മുന്നില്‍ നടന്ന ദിനാചരണവും പ്രകടനവും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.ഡി. രാജന്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ ജില്ല സെക്രട്ടറി എന്‍.എസ്. സന്തോഷ് ദിനാചരണവും പ്രകടനവും ഉദ്ഘാടനം ചെയ്തു. കുട്ടനാട് താലൂക്ക് ഓഫിസിനു മുന്നില്‍ ജില്ല പ്രസിഡൻറ് പി.എം. സുനില്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജില്‍ ജില്ല ട്രഷറര്‍ കെ. ചന്ദ്രകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിപ്പാട് നടന്ന ദിനാചരണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇല്ലത്ത് ശ്രീകുമാര്‍ നിര്‍വഹിച്ചു. ചെങ്ങന്നൂരില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. വിജയകുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജിജിമോന്‍ പൂത്തറ, ഇ. ഷാജി, കെ. ഭരതന്‍, ബി. ചന്ദ്രന്‍, അഞ്ജു ജഗദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.