ആവേശമായി സ്പൈസ് കോസ്​റ്റ്​ മാരത്തണ്‍

കൊച്ചി: െഎ.ഡി.ബി.െഎ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തണ്‍ അഞ്ചാം പതിപ്പിലെ ഫുള്‍ മാരത്തണ്‍ പുരുഷവിഭാഗത്തില്‍ പി.എസ്. മഹേഷും വനിത വിഭാഗത്തില്‍ ആരാധന റെഡ്ഡിയും ജേതാക്കളായി. ഞായറാഴ്ച പുലർച്ച നാലിന് വെലിങ്ടണ്‍ ഐലൻഡിൽനിന്ന് ആരംഭിച്ച മാരത്തൺ എന്‍.സി.സി വളൻറിയര്‍ ഇൻ ചാര്‍ജ് ലഫ്. കേണല്‍ അശ്വന്ത് ഫ്ലാഗ് ഓഫ് ചെയ്തു. 42 കി.മീറ്റര്‍ ഫുള്‍ മാരത്തണ്‍, 21 കി.മീറ്റര്‍ ഹാഫ് മാരത്തണ്‍, ഫാമിലി മാരത്തണ്‍, കോര്‍പറേറ്റ് റിലേ എന്നിങ്ങനെ നാലുവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി വിദേശികളടക്കം 5200 പേര്‍ അണിനിരന്നു. 'കേരളം മുന്നോട്ട്' സന്ദേശവുമായായിരുന്നു മാരത്തണ്‍. െഎ.ഡി.ബി.െഎ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്, കൊച്ചി നഗരസഭ, സോള്‍സ് ഓഫ് കൊച്ചിന്‍ എന്നിവരാണ് സംഘാടകര്‍. 42 കി.മീറ്റര്‍ ഫുള്‍ മാരത്തണില്‍ 3:18:45 മണിക്കൂറില്‍ പി.എസ്. മഹേഷ് ഒന്നാമതും 3:22:06 മണിക്കൂറില്‍ കെ.എല്‍.ഹരികുമാര്‍ രണ്ടാമതും 3:27:35 മണിക്കൂറില്‍ ജെ. വിഗ്നേശ്വരന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. ഫുള്‍ മാരത്തണ്‍ വനിതകളില്‍ 3:41:55 മണിക്കൂറില്‍ ആരാധന റെഡ്ഡി ഒന്നാമതെത്തിയപ്പോൾ 3:45:44 മണിക്കൂറില്‍ ഷില്പി സാഹു രണ്ടും 3:58:52 മണിക്കൂറില്‍ ജൂബി ജോര്‍ജ് മൂന്നും സ്ഥാനം നേടി. 21 കി.മീറ്റര്‍ ഹാഫ് മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ 1:18:33 മണിക്കൂറില്‍ സഞ്ജയ് അഗര്‍വാളും വനിത വിഭാഗത്തില്‍ 1:51:07 മണിക്കൂറിൽ മെറീന മാത്യുവും വിജയിയായി. കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണറായ സജേഷ് കൃഷ്ണന്‍ ആദ്യ ഹാഫ് മാരത്തണ്‍ പൂര്‍ത്തിയാക്കി. 102 വയസ്സിലും ചോരാത്ത ആത്മവിശ്വാസവുമായി പരമേശ്വരന്‍ അഞ്ചാം പതിപ്പിലും മത്സരാർഥികള്‍ക്ക് ആവേശമായി ഫണ്‍ റണ്ണില്‍ പങ്കെടുത്തു. മേയര്‍ സൗമിനി ജയിനും ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സി.എം.ഒ കാര്‍ത്തിക് രമണും മാരത്തണില്‍ സമ്മാനദാനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.