മണ്ണിടിച്ചിൽ: കോര്‍മലയിലും കുരുട്ടായി മലയിലും ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി

മൂവാറ്റുപുഴ: മണ്ണിടിഞ്ഞ് അപകടഭീതി നിലനിൽക്കുന്ന വെള്ളൂര്‍കുന്നം കോര്‍മലയിലും പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂര്‍ കുരുട്ടായി മലയിലും ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. കുരുട്ടായി മലയിൽ അപകട സാധ്യതയേറെയാെണന്നും വിശദപരിശോധന നടത്തിയാലേ ഇതി​െൻറ വ്യാപ്തി അറിയാനാകൂവെന്നുമാണ് സംഘത്തി​െൻറ നിഗമനം. കേന്ദ്ര മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കീഴിലെ ബംഗളൂരു റീജനല്‍ ഓഫിസില്‍ നിന്നുള്ള ജിയോളജിസ്റ്റുകളായ കബില്‍ സിങ്, നേഹ ഗുപ്ത, എറണാകുളം മൈനിങ് ആന്‍ഡ് ജിയോളജിയിലെ ജിയോളജിസ്റ്റ് ഡോ.സി.എസ്. മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിശദ പഠനത്തിന് ശേഷമേ മണ്ണിടിച്ചിലി​െൻറ കാരണത്തെക്കുറിച്ച് പറയാന്‍ കഴിയൂവെന്ന് കബില്‍ സിങ് പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ഇരുമലകളിലെയും മണ്ണി​െൻറ ഘടന, പാറയുടെ സാന്നിധ്യം, ജല സാന്നിധ്യം എന്നിവയും ഇടിഞ്ഞ സ്ഥലത്തി​െൻറയും വിള്ളല്‍ വീണതി​െൻറയും ഘടനയും സംഘം വിശദമായി പരിശോധിച്ചു. മലയുടെ സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിയ സംഘം സമീപവാസികളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങൾ ശേഖരിച്ചാണ് മടങ്ങിയത്. നാലുവര്‍ഷം മുമ്പുണ്ടായ കാലവര്‍ഷത്തിലാണ് കോര്‍മല തകര്‍ന്നത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ മല വീണ്ടും ഇടിയുമെന്ന പ്രചാരണം പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു. കഴിഞ്ഞ കാലവര്‍ഷത്തിലാണ് കുരുട്ടായി മലയില്‍ വിള്ളല്‍ കാണപ്പെട്ടത്. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നിർദേശത്തെ തുടര്‍ന്നാണ് വിദഗ്ധ സംഘം പരിശോധനക്കെത്തിയത്. സംഘത്തോടൊപ്പം മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, ജില്ല പഞ്ചായത്ത് അംഗം എന്‍.അരുണ്‍, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ്.കെ.ഏലിയാസ്, വൈസ്പ്രസിഡൻറ് എം.പി. ഇബ്രാഹിം, അംഗങ്ങളായ അശ്വതി ശ്രീജിത്ത്, മറിയം ബീവി നാസര്‍, സി.കെ.സിദ്ദീഖ്, കെ.ഇ.ഷിഹാബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്.സതീശന്‍, വില്ലേജ് ഓഫിസര്‍ എ.പി. സന്തോഷ് എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.