മാവേലിക്കരയിൽ വാഹന പരിശോധന; 28,500 രൂപ പിഴ ഇൗടാക്കി

മാവേലിക്കര: വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. കായംകുളം-പുനലൂർ റോഡിലെ വാഹനങ്ങളുടെ അമിതവേഗം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, എയർ ഹോൺ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അമ്പതോളം ടിപ്പറുകളിലും ബസുകളിലുമായിരുന്നു പരിശോധന. എയർഹോൺ ഉപയോഗിച്ചിരുന്ന എട്ട് വാഹനത്തിൽനിന്ന് അവ മാറ്റി. ലൈസൻസ്, ഇൻഷുറൻസ് എന്നിവ ഇല്ലാത്തതും ടാക്സ് കുടിശ്ശിക വരുത്തിയതുമായ 24 വാഹനത്തിനെതിരെ നടപടി സ്വീകരിച്ചു. എയർഹോൺ ഉപയോഗിച്ച രണ്ട് വാഹന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദുചെയ്തു. പിഴയിനത്തിൽ പല വാഹനങ്ങളിൽനിന്ന് 28,500 രൂപ ഈടാക്കി. സ്കൂൾ സമയങ്ങളിൽപോലും ഇവ അമിതവേഗത്തിൽ പായുന്നത് മറ്റ് വാഹനങ്ങൾക്കും സ്കൂൾ കുട്ടികൾക്കുമടക്കം വിനയായി മാറിയിരുന്നു. ഗ്രാവൽ അളവിൽ കൂടുതൽ കയറ്റി വരുന്ന ടിപ്പർ ലോറികൾ ഇരുചക്രവാഹന യാത്രികർക്ക് പേടിസ്വപ്നമാണ്. ഇടറോഡുകളിൽ വരെ അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾ മൂലം ആയിരക്കണക്കിന് അപകടങ്ങളാണ് മാവേലിക്കര, മാങ്കാംകുഴി, കല്ലുമല എന്നിവിടങ്ങളിൽ നടക്കുന്നത്. ആർ.ടി.ഒ ഷിബു കെ. ഇട്ടിയുടെ നിർദേശപ്രകാരമാണ് പരിശോധന ശക്തമാക്കിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ സ്പെഷൽ സ്ക്വാഡ് പരിശോധന അടുത്ത ദിവസങ്ങളിൽ ശക്തമാക്കും. മാവേലിക്കര ജോയൻറ് ആർ.ടി.ഒ എച്ച്. അൻസാരി, എം.എ.വി.ഐമാരായ എം. സിയാദ്‌, കെ.ജി. ബിജു, എ.എം.വി.ഐമാരായ ശ്യാംകുമാർ, തോമസ് സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നവരാത്രി മഹോത്സവം ആരംഭിച്ചു ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നവരാത്രി മണ്ഡപത്തിൽ ആരംഭിച്ചു. ദിവസവും രാവിലെ എട്ടിന് ഗണപതി ഹോമവും തുടർന്ന് ഉഷപൂജയും ഉണ്ടാകും. രാവിലെ എട്ട് മുതൽ 12.30 വരെയും ഉച്ചക്ക് രണ്ട് മുതൽ 4.30 വരെയും ദേവീഭാഗവത പാരായണവും വൈകീട്ട് ആറിന് ദീപാരാധനയും നടക്കും. 15ന് വൈകീട്ട് ഏഴിന് ചെങ്ങന്നൂർ പടിഞ്ഞാറേനട ദേവിശ്രീ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടക്കും. 16ന് പൂജവെപ്പ് നടക്കും. വൈകീട്ട് ആല ശിവകാമി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ഉണ്ടാകും. 17ന് ദുർഗാഷ്ഠമി ദിനത്തിൽ ബുധനൂർ കലാമന്ദിർ സ്കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക്സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ഉണ്ടാകും. 18ന് മഹാനവമിദിനത്തിൽ രാവിലെ 7.30ന് ചെങ്ങന്നൂർ ലക്ഷ്മീനാരായണ കലാക്ഷേത്രം അവതരിപ്പിക്കുന്ന സംഗീതാർച്ചനയും വൈകീട്ട് ഏഴിന് ആറന്മുള ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും. 19ന് വിജയദശമി ദിനത്തിൽ രാവിലെ എട്ട് മുതൽ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. സെമിനാർ കായംകുളം: നാളികേര കർഷകർക്ക് ജില്ല കൃഷി വിജ്ഞാനകേന്ദ്രം സംഘടിപ്പിച്ച സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നാളികേര വികസന ബോർഡ് അംഗം പി.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഒാഫിസർ ബീന നടേശൻ, ആത്മ ഡെപ്യൂട്ടി േപ്രാജക്ട് ഡയറക്ടർ ജി.ആർ. രാധാകൃഷ്ണൻ, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. പി. മുരളീധരൻ, സി.ഡി.ബി ടെക്നിക്കൽ ഒാഫിസർ വിൻസി വർഗീസ് എന്നിവർ സംസാരിച്ചു. എം.എസ്. രാജീവ്, ഡോ. ജി. ശിവകുമാർ, ജിസി ജോർജ്, ജി. ലേഖ, ഡോ. കെ. സജ്നനാഥ് തുടങ്ങിയവർ കർഷകരുമായി സംവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.