മഴവെള്ളം ഒഴുകിപ്പോകുന്നില്ല; വീടുകളും നടവഴിയും വെള്ളക്കെട്ടിൽ

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13, 14 വാർഡുകളിൽ ഉൾപ്പെടുന്ന കരോട്ട് പ്രദേശത്ത് മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. ഇതോടെ വീടുകളും നടവഴിയും വെള്ളത്തിലായി. തോടുകൾ ഇല്ലാതാകുന്നതും ഉള്ള തോടുകളുടെ ആഴവും വീതിയും കുറഞ്ഞുവരുന്നതുമാണ് വെള്ളക്കെട്ടിന് കാരണം. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്നാണ് പ്രദേശമാകെ വെള്ളക്കെട്ടിലായത്. നൂറോളം കുടുംബങ്ങളുടെ സഞ്ചാര മാർഗമായ റോഡാണ് നടക്കാൻ കഴിയാത്ത നിലയിൽ ചളി കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വർഷക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ െറസിഡൻറ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. പരിഹാരമുണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പുനൽകിയിരുന്നു. പ്രസിഡൻറി​െൻറ വാർഡി​െൻറ അതിർത്തിയിൽകൂടിയാണ് റോഡ് കടന്നുപോകുന്നത്. വടക്കോട്ട് വെള്ളം ഒഴുകിപ്പോകുന്ന പൈപ്പ് അടച്ചതും വെള്ളക്കെട്ട് രൂക്ഷമാക്കി. അതേസമയം, വെള്ളക്കെട്ടൊഴിവാക്കാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് പ്രസിഡൻറ് അറിയിച്ചു. ഭൂമിയുടെ നിലവിളികള്‍ കാഴ്ചാനുഭവമാക്കി ഷാജി ചേർത്തല പൂച്ചാക്കൽ: പ്രകൃതിചൂഷണം കാമറയില്‍ പകര്‍ത്തി ഷാജി ചേർത്തല തയാറാക്കിയ 'ഭൂമിയുടെ നിലവിളികള്‍' കാഴ്ചാനുഭവമായി. പരിസ്ഥിതിയുടെ താളം തെറ്റിക്കുന്ന മണൽഖനനവും പുതുതലമുറകൾക്ക് കാണാൻപോലും സാധിക്കാതെ അന്യമായിക്കൊണ്ടിരിക്കുന്ന പഞ്ചസാര മണൽക്കുന്നുകളും ഷാജി ചേർത്തലയുടെ കാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ്. തൈക്കാട്ടുശ്ശേരിയിലെ സൗഹൃദ കൂട്ടായ്മയായ അസോസിയേഷൻ ഫോർ റിലീഫ് ത്രൂ ഹ്യൂമാനിറ്റീസി​െൻറ (അർഥ്) തൈക്കാട്ടുശ്ശേരി എൻ.എസ്.എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിലാണ് ചേർത്തല പള്ളിപ്പുറം സ്വദേശിയായ ഷാജി ചേർത്തലയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഫോട്ടോ പ്രദർശന സമ്മേളനം ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ് ഉദ്ഘാടനം ചെയ്തു. അർഥ് പ്രസിഡൻറ് പി.ആർ. സുമേരൻ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശ് മുഖ്യാതിഥിയായിരുന്നു. നാടക-ചലച്ചിത്ര താരം കെ.എൽ. ആൻറണി, ജി. രാജപ്പൻ നായർ, ഡോ. എം.ആർ. അഖിൽ, നിധീഷ് എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു ചേർത്തല: ശുദ്ധജല പമ്പിങ് മുൻകൂട്ടി അറിയിക്കാതെ നിർത്തിെവച്ച നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. തീരദേശത്തും കായലോര പ്രദേശങ്ങളിലുമടക്കം താലൂക്കിലാകെ പെട്ടെന്ന് വെള്ളം നിലച്ചതിനാൽ ജനങ്ങൾ വലയുകയാണ്. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിച്ച് ജലവിതരണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധ സമരം നടത്തിയത്. മുൻകൂറായി സമയക്രമം നിശ്ചയിച്ച് എല്ലാ പഞ്ചായത്തുകളിലും ടാങ്കറുകളിൽ ശുദ്ധജലം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നും അറ്റകുറ്റപ്പണി നടത്തുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സമാന്തര സംവിധാനമൊരുക്കണമെന്നും യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത്തി​െൻറ നേതൃത്വത്തിലായിരുന്നു ഉപരോധം. നിയോജക മണ്ഡലം പ്രസിഡൻറ് എൻ.പി. വിമൽ, എസ്. ജയകൃഷ്ണൻ, ജിജി ജോൺ, ടെറിൻ ജോൺ, അനന്തകൃഷ്ണൻ, രവി പ്രസാദ്, വിഷ്ണു പ്രകാശ്, ലിജോ സെബാസ്റ്റ്യൻ, സചിൻ മാർട്ടിൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.