ഇന്ന് ദുഃഖവെള്ളി: ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

കൊച്ചി: യേശുക്രിസ്തു പീഡകള്‍ സഹിച്ച് കുരിശിലേറ്റപ്പെട്ടതി​െൻറ ഓര്‍മയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. വിവിധ പള്ളികളിൽ കുരിശി​െൻറ വഴി പ്രദക്ഷിണവും ക്രിസ്തുവി​െൻറ പീഡാനുഭവ തിരുകർമങ്ങളും നടക്കും. എറണാകുളം സ​െൻറ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുകർമം ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചക്കുശേഷം 3.15 നാണ് കുരിശി​െൻറ വഴി. തുടര്‍ന്ന് നഗരികാണിക്കല്‍. വൈകീട്ട് ഏഴിന് പട്ടണം ചുറ്റിയുള്ള കുരിശി​െൻറ വഴിയും കബറടക്കുശുശ്രൂഷയും ഉണ്ടാകും. ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 11.45ന് ആരംഭിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉയിര്‍പ്പ് ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. എറണാകുളം സ​െൻറ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുകർമം ആരംഭിക്കും. ഏഴിന് കുരിശി​െൻറ വഴി നടക്കും. തുടർന്ന് കർമങ്ങള്‍ക്ക് ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പെസഹ വ്യാഴാചരണത്തി​െൻറ ഭാഗമായി പള്ളികളിൽ ദിവ്യബലി, കാൽകഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന നടന്നു. എറണാകുളം സ​െൻറ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പെസഹ തിരുകര്‍മങ്ങള്‍ നടന്നു. യേശു ശിഷ്യരുടെ കാല്‍കഴുകി ചുംബിച്ചതി​െൻറ സ്മരണയിൽ രാവിലെ കര്‍ദിനാള്‍ വിശ്വാസികളുടെ കാലുകള്‍ കഴുകി ചുംബിച്ചു. എറണാകുളം സ​െൻറ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ തൈലപരികര്‍മ പൂജയും വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയും നടന്നു. ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.