സെക്ര​േട്ടറിയറ്റിന്​ മുന്നിൽ നിരാഹാര സമരം

കൊച്ചി: റവന്യൂ വകുപ്പിലെ വിേല്ലജ് ഫീൽഡ് അസിസ്റ്റൻറുമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ സെക്രേട്ടറിയേറ്റിന് മുന്നിൽ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം നടത്തും. വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് (വി.എഫ്.എ) തസ്തിക റവന്യൂ വകുപ്പിലെ എൻട്രി േകഡറാക്കുക, ഉയർന്ന ശമ്പള സ്കെയിൽ അനുവദിക്കുക, സ്പെഷൽ റൂൾ നടപ്പാക്കുക, വി.എഫ്.എമാരെ താലൂക്കുതല നൈറ്റ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുക, നൈറ്റ് വാച്ചർ തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മൂന്നിന് രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് തട്ടാരമ്പലം ജയകുമാർ, ജനറൽ സെക്രട്ടറി വി. അബൂബക്കർ, ട്രഷറർ എം.ജി. ആൻറണി എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.