മലയാറ്റൂർ കുരിശുമുടിയിൽ പെസഹ അനുസ്​മരണ തിരുകർമങ്ങൾ

കാലടി: ക്രിസ്തുവി​െൻറ കാൽകഴുകൽ ശുശ്രുഷയുടെയും അന്ത്യ അത്താഴത്തി​െൻറയും അനുസ്മരണദിനമായ പെസഹ വ്യാഴാഴ്ച അന്തർ ദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സ​െൻറ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പെസഹ അനുസ്മരണ തിരുകർമങ്ങൾ നടന്നു. കുരിശുമുടിയിൽ രാവിലെ കാൽകഴുകൽ ശുശ്രുഷ, കുർബാന, ആരാധന എന്നിവയുണ്ടായിരുന്നു. സ്പിരിച്വൽ ഡയറക്ടർ ഫാ. സ്മിേൻറാ ഇടശേരി തിരുകർമങ്ങൾക്ക് കാർമികനായി. ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ വചനസന്ദേശം നൽകി. തുടർന്ന് ആരാധനയും നടന്നു. സ​െൻറ് തോമസ് പള്ളിയിൽ (താഴത്തെ പള്ളി) രാവിലെ നടന്ന കാൽകഴുകൽ ശുശ്രുഷ, കുർബാന എന്നിവക്ക് വികാരി ഡോ. ജോൺ തേയ്ക്കാനത്ത് കാർമികനായി. തുടർന്ന് ആരാധന നടന്നു. വൈകീട്ട് നേർച്ചക്കാരുടെ കാൽകഴുകൽ ശുശ്രുഷ, പൊതു ആരാധന, പെസഹ അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയുണ്ടായിരുന്നു. അടിവാരത്തും കുരിശുമുടിയിലും നാല് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 750 െപാലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മണപ്പാട്ടുചിറയിൽ ധാരാളം വെള്ളമുള്ളതിനാൽ തീർഥാടകർ ചിറയിൽ ഇറങ്ങരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകേരാട് മോശമായി പെരുമാറരുതെന്നും സംയമനം വിട്ട് ഉദ്യോഗസ്ഥർ പെരുമാറരുെതന്ന നിർദേശം നൽകിയിട്ടുെണ്ടന്നും കാലടിയിൽ നടന്ന അവലോകനയോഗത്തിൽ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.