ഇൻഷുറൻസ്​ പ്രീമിയം: തിരിച്ചടി ഒാ​േട്ടാറിക്ഷകൾക്കും ചരക്ക്​ വാഹനങ്ങൾക്കും

കൊച്ചി: ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ ഇൻഷുറൻസ് പ്രീമിയം നിരക്ക് നിലവിൽ വരുേമ്പാൾ ഏറ്റവും തിരിച്ചടി ഒാേട്ടാറിക്ഷകൾക്ക്. 1082 രൂപയുടെ വർധനയാണ് ഒാേട്ടാറിക്ഷകൾക്ക് ഉണ്ടാവുക. പ്രീമിയം 6550ൽനിന്ന് 7632 രൂപയായാണ് വർധിക്കുക. ഇതേസമയം ടാക്സി കാറുകൾക്ക് തേർഡ് പാർട്ടി പ്രീമിയം നിരക്ക് കുറയും. 1000 മുതൽ 1500 സി.സി വരെയുള്ള വാഹനങ്ങൾക്ക് 2043 രൂപയുടെയും ഇതിന് മുകളിലുള്ളവക്ക് 3050 രൂപയുടെ വരെയും കുറവാണ് ഉണ്ടാവുക. 150 മുതൽ 350 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് 115 രൂപയുടെയും 350 സി.സിക്ക് മുകളിലുള്ളതിന് 1539 രൂപയുടെയും വർധനയാണുള്ളത്. ചരക്ക് വാഹനങ്ങളാണ് വർധന ഉണ്ടാകുന്ന മറ്റൊരു വിഭാഗം. 7500 സി.സി വരെയുള്ളവക്ക് പഴയ നിരക്കായ 17,275 തന്നെ തുടരും. എന്നാൽ, ഇതിന് മുകളിൽ 7500നും 12000നും ഇടയിലുള്ളവക്ക് 6266, ഇതിന് മുളകിൽ 20000 വരെ 4774, 40000 വെര 11196, അതിന് മുകളിലെ വാഹനങ്ങൾക്ക് 7405 എന്നിങ്ങനെയും പ്രീമിയം തുക വർധിക്കും. സ്വകാര്യ കാറുകളിൽ 1000 സി.സി വരെയുള്ളവക്ക് പ്രീമിയം 2602ൽനിന്ന് 2360 ആയി കുറഞ്ഞിട്ടുണ്ട്. ഇതിന് മുകളിലുള്ള വിഭാഗങ്ങൾക്ക് പഴയ നിരക്ക് തുടരും. വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ തോത് കണക്കിലെടുത്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നത്. കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നത് ഒാേട്ടാറിക്ഷകളാണെന്ന് വിലയിരുത്തിയാണ് ഇത്തവണ ഇവയുടെ നിരക്ക് ഉയർത്തിയാണ്. എന്നാൽ, മുമ്പ് ക്രോസ് സബ്സിഡി ഉണ്ടായിരുന്നതിനാൽ ഏതെങ്കിലും പ്രേത്യക വിഭാഗം വാഹനങ്ങൾ കൂടുതൽ അപകടം സൃഷ്ടിക്കുന്നതായി വിലയലിരുത്തൽ ഉണ്ടായാലും അവക്ക് മാത്രമായി വർധന ഉണ്ടായിരുന്നില്ല. എന്നാൽ, സ്വകാര്യവത്കരണ നടപടികൾ ശക്തമായതോടെയാണ് ഇൗ സംവിധാനം ഇല്ലാതായത്. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.