ഫണ്ട്​ വെട്ടിപ്പ്​: ഫിഷറീസ്​ ജീവനക്കാരന്​ മൂന്നുവർഷം തടവ്​

മൂവാറ്റുപുഴ: ഫിഷറീസ് വകുപ്പ് ജീവനക്കാരനെ മൂവാറ്റുപുഴ വിജിലൻസ് കോടതി അഴിമതി നിരോധന വകുപ്പ് പ്രകാരം മൂന്നുവർഷം തടവിന് ശിക്ഷിച്ചു. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഫീൽഡ്മാൻ പിറവം പെരിയപ്പുറം പോത്രാലിപറമ്പിൽ പി.എം. പൗലോസിനെയാണ് കോടതി ശിക്ഷിച്ചത്.15,000 രൂപ പിഴയും അടക്കണം. 2006ൽ മത്സ്യത്തൊഴിലാളികൾക്ക് റിലീഫ് സ്കീമിൽ നൽകേണ്ട 50,400 രൂപയിൽ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.