ബജറ്റിൽ റോഡിന് പണമില്ല: ഭരണകക്ഷി അംഗം പഞ്ചായത്ത് പടിക്കൽ നിരാഹാരം തുടങ്ങി

(ചിത്രം എ.കെ.എൽ 58 -പഞ്ചായത്ത് ഒാഫിസിന് മുന്നിൽ നിധീഷ് നിരാഹാര സമരം തുടങ്ങിയപ്പോൾ) ആറാട്ടുപുഴ: ബജറ്റിൽ തുക വകയിരുത്തിയതിൽ വിവേചനം കാട്ടിയെന്ന് ആരോപിച്ചും റോഡ് നിർമാണത്തിന് തുക അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ഭരണകക്ഷി അംഗം പഞ്ചായത്ത് ഒാഫിസ് പടിക്കൽ നിരാഹാരം തുടങ്ങി. ആറാട്ടുപുഴ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം നിധീഷ് യശോധരനാണ് നിരാഹാരം കിടക്കുന്നത്. ബജറ്റിലെ തുകകളിൽ അധികവും പ്രസിഡൻറും വൈസ് പ്രസിഡൻറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരും കൂടി വീതിച്ചെടുത്തെന്ന് നിധീഷ് ആരോപിക്കുന്നു. 1. 97 കോടി രൂപയാണ് 18 വാർഡുകളിലേക്കും കൂടി പൊതുമരാമത്ത് പണികൾക്കായുള്ള ആകെ ഫണ്ട്‌. ഇതിൽ രണ്ടാം വാർഡിലേക്ക് അനുവദിച്ചത് എട്ട് ലക്ഷമാണ്. കുരുത്തടി വടക്ക് കായൽവാരം റോഡിന് എട്ട് ലക്ഷം അനുവദിക്കുമെന്ന് ബജറ്റിന് മുമ്പ് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിരുന്നു. റോഡി​െൻറ എസ്റ്റിമേറ്റും എടുത്തു. എന്നാൽ, റോഡി​െൻറ സ്ഥാനത്ത് ഓട കെട്ടാൻ രണ്ട് ലക്ഷമാണ് ബജറ്റിൽ വകകൊള്ളിച്ചത്. ഇവിടെ ഓട നിർമാണം സാധിക്കാത്തതിനാൽ അനുവദിച്ച പണം ചെലവഴിക്കാൻ കഴിയില്ലെന്ന് നിധീഷ് പറയുന്നു. റോഡി​െൻറ ഗുണഭോക്താക്കളായവരിൽ ഏഴുപേർ പഞ്ചായത്ത് അംഗത്തോടൊപ്പം നിരാഹാരത്തിനുണ്ട്. ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച നിരാഹാരം രാത്രി വൈകിയും തുടരുകയാണ്. പ്രശ്നത്തിന് പരിഹാരം കാണാതെ നിരാഹാരത്തിൽനിന്നും പിന്മാറില്ലെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. രണ്ട് റോഡും ഒരു ഓടയുമാണ് രണ്ടാം വാർഡിലേക്ക് ആവശ്യപ്പെട്ടിരുന്നതെന്നും ഇതിന് ആവശ്യമായ തുക പദ്ധതി ഭേദഗതി ചെയ്ത് നൽകാമെന്നും ഭരണസമിതി അറിയിച്ചിട്ടും പഞ്ചായത്ത്‌ അംഗം സമരത്തിലേക്ക് പോവുകയായിരുന്നെന്ന് പ്രസിഡൻറ് എസ്. അജിത പറഞ്ഞു. ആവശ്യപ്പെട്ട തുക നൽകുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.