ഉദ്യോഗസ്​ഥശേഷി വികസനം; ഭരണപരിഷ്​കാര കമീഷൻ റിപ്പോർട്ട്​ ഉടൻ ^വി.എസ്​

ഉദ്യോഗസ്ഥശേഷി വികസനം; ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ട് ഉടൻ -വി.എസ് തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷ​െൻറ രണ്ടാമത്തെ റിപ്പോര്‍ട്ട് ഉടൻ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദൻ‍ പറഞ്ഞു. കമീഷ​െൻറ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ഐ.എം.ജി കാമ്പസിലെ കെട്ടിടത്തിലേക്ക് മാറ്റിയതിനുശേഷം ചേര്‍ന്ന കമീഷൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ചതാണ് രണ്ടാമത്തെ റിപ്പോര്‍ട്ട്. കേന്ദ്ര വിജിലന്‍സ് കമീഷ​െൻറ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമീഷന്‍ രൂപവത്കരിക്കണമെന്ന ശിപാര്‍ശയടങ്ങുന്ന ആദ്യ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. പൗരകേന്ദ്രീകൃത സേവനം, ക്ഷേമ നിയമങ്ങള്‍, പാര്‍ശ്വവത്കൃത മേഖലയിലെ പ്രശ്നങ്ങള്‍, ഉത്തരവാദാധിഷ്ഠിത ഉദ്യോഗസ്ഥ സംവിധാനം, പരിസ്ഥിതിയും സുസ്ഥിര വികസനവും, ആസൂത്രണവും ധനകാര്യവും, അടിസ്ഥാനസൗകര്യങ്ങളുടെ ഉപയോഗവും സംരക്ഷണവും തുടങ്ങിയ മേഖലകളില്‍ കമീഷ​െൻറ പഠനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കമീഷന്‍ അംഗങ്ങളായ സി.പി. നായര്‍, നീലാ ഗംഗാധരന്‍, മെംബര്‍ സെക്രട്ടറി ഷീലാ തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.