നാലര വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിനതടവ്​

കൊച്ചി: നാലര വയസ്സുകാരിയെ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. അശമന്നൂർ മേതല എടയാലി വീട്ടിൽ പരീക്കുട്ടിയെയാണ് (54) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2016 മേയ് 27 നാണ് കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് ത​െൻറ വീട്ടിലേക്ക് വിളിപ്പിച്ചശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവൂർ സി.െഎയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. 25,000 രൂപ പിഴ അടക്കാനും നിർദേശമുണ്ട്്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.