സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡൻറ് ഇ.എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകനും സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻറുമായ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച എൻ.സി.സി കാഡറ്റായി തെരഞ്ഞെടുത്ത യാസീര്‍ റഹ്മാനെ ജില്ല പഞ്ചായത്തംഗം എന്‍. അരുണും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ എച്ച്.എസ്.എസ് വായനമത്സരത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം നേടിയ ആസാദ് ലൈബ്രറി പ്രതിനിധി രാഹുല്‍ രാജനെ താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.എം. ഗോപിയും ലൈബ്രറിയുടെ മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത പി.എ. ആരോമലിന് പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീമും ഉപഹാരം നൽകി. സുവര്‍ണ ജൂബിലിയെ സൂചിപ്പിക്കുന്ന 50 അക്ഷരദീപങ്ങള്‍ തെളിച്ചു. പായിപ്ര കൃഷ്ണന്‍, സി.കെ. ഉണ്ണി, പി.എ. ബഷീര്‍, നൂര്‍ജഹാന്‍ നാസര്‍, വി.എച്ച്. ഷഫീഖ്, മറിയം ബീവി നാസര്‍, സ്മിത സിജു, കെ.കെ. ഉമ്മര്‍, ആര്‍. സുകുമാരന്‍, വി.എം. നവാസ്, വി.ഇ. നാസര്‍, പി.എ. കബീര്‍, കെ.പി. മൈതീന്‍, കെ.എസ്. റഷീദ്, കെ.പി. ജോയി, ടി.ആര്‍. ഷാജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.