പ്രതിപക്ഷ പ്രതിഷേധത്തിനിടെ പിറവം നഗരസഭ ബജറ്റ്​

പിറവം: നഗരസഭയുടെ ബജറ്റ് പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പിനിടെ പാസാക്കി. 19,35,58,616 വരവും 18,99,00,091 ചെലവും 36,19,625 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ അധ്യക്ഷൻ തന്നെയാണ് അവതരിപ്പിച്ചത്. ഉപാധ്യക്ഷയും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായിരുന്ന അയിഷ മാധവൻ രാഷ്ട്രീയ കാരണങ്ങളാൽ സ്ഥാനം രാജിെവച്ചിരുന്നു. ഉപാധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ചെയർമാൻ സാബു കെ. ജേക്കബ് ബജറ്റ് അവതരണം നിർവഹിച്ചത്. എന്നാൽ, ചെയർമാൻ ബജറ്റ് അവതരിപ്പിച്ചത് ചട്ടലംഘനമാണെന്നാരോപിച്ച് ചെയർമാനും സെക്രട്ടറിക്കുമെതിരായി ഇടതുമുന്നണി കൗൺസിലർമാർ വകുപ്പുമേധാവിക്ക് പരാതി നൽകിയതായി പ്രതിപക്ഷ നേതാക്കളായ അജേഷ് മനോഹരൻ, സോജൻ ജോർജ് എന്നീ കൗൺസിലർമാർ വാർത്തകുറിപ്പിൽ അറിയിച്ചു. ഉപാധ്യക്ഷസ്ഥാനേത്തക്ക് തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടുപോയത് മുനിസിപ്പൽ ആക്ടി​െൻറ ലംഘനമായി അവർ ചൂണ്ടിക്കാട്ടി. കുടിവെള്ളത്തിനും കാർഷികമേഖലക്കും മാലിന്യനിർമാർജനത്തിനും ഉൗന്നൽ നൽകുന്നതാണ് ബജറ്റെന്ന് ചെയർമാൻ സാബു കെ.ജേക്കബ് അവകാശപ്പെട്ടു. സാേങ്കതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ഇടതുപക്ഷം ശ്രമിച്ചെങ്കിലും 26 അംഗങ്ങൾ പെങ്കടുത്ത യോഗത്തിൽ 18 അംഗങ്ങളുടെ പിന്തുണയോടെ ബജറ്റ് വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ഭവനങ്ങളുടെ അറ്റകുറ്റപ്പണിക്ക് 27 ലക്ഷം രൂപയും ആധുനിക സൗകര്യങ്ങളുള്ള പുതിയ നഗരസഭാ കാര്യാലയത്തിന് 70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് വിമുക്ത പിറവം എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് പുനചംക്രമണം നടത്തി റോഡ് ടാറിങ് പദ്ധതിയും ബജറ്റ് നിർദേശത്തിലുണ്ട്. ദാഹശമിനി സംവിധാനമായി ശുചീകരിച്ച കുടിവെള്ളപദ്ധതിയും വീടുകളിൽ ജൂട്ട്ബാഗ് വിതരണം ചെയ്യുന്ന പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്. നവകേരള മിഷ​െൻറ ഹരിതകേരളം പദ്ധതിയിൽ പച്ചക്കറി, ഫലവൃക്ഷത്തൈ വിതരണപദ്ധതികളും നിർദേശിക്കുന്നു. പട്ടികജാതി വിഭാഗത്തിന് വിവിധ പദ്ധതികൾക്കായി 77 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വനിതകൾക്കും കുട്ടികൾക്കും വേയാജനങ്ങൾക്കും പ്രത്യേക ഘടകപദ്ധതികളും ബജറ്റ് നിർദേശത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.