ചെറുവല്യാക്കുളത്തിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം

പറവൂർ: നഗരസഭ 18ാം വാർഡിലുള്ള ചെറുവല്യാക്കുളത്തി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കം വിവാദത്തിലേക്ക്. നഗരസഭയും ദേവസ്വം ബോർഡും തമ്മിലാണ് തർക്കം ഉടലെടുത്തിട്ടുള്ളത്. ചെറുവല്യാക്കുളം നവീകരിക്കാൻ നഗരസഭ ഒരാഴ്ച മുമ്പാണ് തീരുമാനമെടുത്തത്. ഇതിനായി പ്ലാൻ ഫണ്ടില്‍ എട്ടുലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, നവീകരണം ആരംഭിക്കാൻ കരാറുകാരൻ രംഗത്തുവന്നതോടെയാണ് കുളം ദേവസ്വം ബോർഡിേൻറതാണെന്നും നവീകരിക്കാൻ ബോർഡി​െൻറ അനുവാദം വാങ്ങണമെന്നും ആവശ്യപ്പെട്ട് തിരുവതാംകൂർ ദേവസ്വം ബോര്‍ഡ് അധികൃതർ, നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ, കുളം ഉൾപ്പെടുന്ന സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് നവീകരണപ്രവർത്തനങ്ങൾക്ക് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, തിരുവതാംകൂർ ദേവസ്വം ബോർഡ് വക പെരുവാരം മേജർ ദേവസ്വത്തി​െൻറ കീഴിലുള്ള ചെറുവല്യാകുളങ്ങര ക്ഷേത്രസമുച്ചയത്തോടു ചേർന്നുള്ള ചെറുവല്യാക്കുളം മുൻ ഉടമകൾ ദേവസ്വത്തിന് കൈമാറിയിട്ടുണ്ടെന്ന് സബ്ഗ്രൂപ് ഓഫിസറുടെ കത്തിൽ പറയുന്നു. അതിനാൽ, കുളം നവീകരിക്കാൻ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോർഡി​െൻറയും അനുവാദം വാങ്ങണമെന്നാണ് ഇവരുടെ വാദം. ഉടമസ്ഥാവകാശത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന തർക്കം രണ്ടുപതിറ്റാണ്ടോളം കാടുപിടിച്ചുകിടന്ന ചെറുവല്യാക്കുളത്തി​െൻറ നവീകരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.