മിനിക്കോയ് കടൽത്തീരത്ത് അജ്ഞാത മൃതദേഹം; നടപടിയെടുക്കാതെ ഭരണകൂടം

കൊച്ചി: ലക്ഷദ്വീപ് മിനിക്കോയ് കടൽത്തീരത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. തലയോട്ടിയുള്ളതും കൈയും കാലും മുട്ടിനുതാഴെ വേർപ്പെട്ടതുമായ മൃതദേഹം വെള്ളിയാഴ്ചയാണ് തീരത്തടിഞ്ഞത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിന് അയക്കാനോ ആരുടേതെന്ന് തിരിച്ചറിയാനോ ഭരണകൂടത്തി​െൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. രണ്ടുദിവസമായി പെട്ടിയിലാക്കി മിനിക്കോയിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 6.30ഒാടെയാണ് മിനിക്കോയ് കോസ്റ്റ്ഗാർഡ് സ്റ്റേഷന് പടിഞ്ഞാറ് മൃതദേഹം കരക്കടിഞ്ഞത്. കോസ്റ്റ്ഗാർഡും ലക്ഷദ്വീപ് പൊലീസും ചേർന്ന് കരയിലെത്തിച്ചു. വിവരം ദ്വീപ് ഭരണകൂടത്തെയും അധികൃതരെയും അറിയിച്ചു. ശനിയാഴ്ച രാവിലെ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ക്രമീകരണം ഏർപ്പെടുത്തിയതായി അറിയിച്ചെങ്കിലും ഞായറാഴ്ച രാത്രിയും നടപടിയുണ്ടായിട്ടില്ല. അതേസമയം, ഹെലികോപ്ടർ ലഭ്യമല്ലാത്തതിനാലാണ് പോസ്റ്റ്മോർട്ടത്തിന് അയക്കാൻ വൈകുന്നതെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ചയോടെ ഹെലികോപ്ടർ ലഭിക്കുമെന്ന് കരുതുന്നതായും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.