ആദരിച്ചു

കളമശ്ശേരി: റാഞ്ചിയിൽ നടന്ന ദേശീയ മീറ്റിൽ പവർ ലിഫ്റ്റിങ് ജൂനിയർ വിഭാഗത്തിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ ബിൻസി വർഗീസിനെ . ജില്ല സ്പോർട്സ് കൗൺസിലി​െൻറ ഭാഗമായി പ്രസിഡൻറ് വി.എ. സക്കീർ ഹുസൈൻ പള്ളിലാംകരയിലെ വീട്ടിലെത്തിയാണ് ബിൻസിയെ ആദരിച്ചത്. 16,17,18 തീയതികളിലായിരുന്നു ദേശീയ മീറ്റ് നടന്നത്. മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ബിൻസിയുടെ കുടുംബത്തിന് സ്വന്തമായി വീടില്ല. മാതാവും പ്ലസ് വൺ വിദ്യാർഥിനിയായ സഹോദരിയുമൊത്ത് വാടക വീട്ടിലാണ് കഴിയുന്നത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ബിൻസിക്ക് ആഗ്രഹമുണ്ട്. ആരുടെയെങ്കിലും സഹായം ലഭിച്ചാലേ ഇൗ ആഗ്രഹം പൂവണിയൂ. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. സി.പി.എം എൽ.സി അംഗങ്ങളായ ടി.എ. അസൈനാർ, സിബിൻ, കൗൺസിലർ ഷീബ അസൈനാർ എന്നിവരും പങ്കെടുത്തു. വൈദ്യുതി മുടക്കം വൈറ്റില: സെക്ഷൻ പരിധിയിൽ എസ്.എ റോഡ്, മാപ്പിളശ്ശേരി റോഡ് കാച്ചപ്പിള്ളി റോഡ്, ഷൈൻ റോഡ്, മേജർ റോഡ് പരിസരങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.